Incident | എംവി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍ പെട്ടു; ആര്‍ക്കും പരുക്കില്ല
Dec 21, 2024, 11:53 IST
Photo Credit: Facebook/MV Govindan Master
● കാറിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍.
● തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.
തിരുവല്ലം: (KVARTHA) സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തില്‍ വച്ച് അപകടത്തില്‍ പെട്ടു. എതിരെനിന്നും നിയന്ത്രണം തെറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് സഡണ്‍ ബ്രേക്കിട്ട കാറിന് പിന്നില്‍ ഓട്ടോ റിക്ഷ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദന്‍ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുന്‍ ഭാഗത്തെ കേടുപാടുകളൊഴികെ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരുക്കില്ല.
#MVGovindan #CPM #caraccident #Kerala #India #politics #news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.