MV Govindan | മയ്യില്‍ മുല്ലക്കൊടി ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായതായി എം വി ഗോവിന്ദന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ മുല്ലക്കൊടി ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായതായി എം വി ഗോവിന്ദന്‍ എംഎല്‍എ. നാല് കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. വിശാലമായ നടപ്പാത, ഇരിപ്പിടങ്ങള്‍, റെസ്റ്റോറന്റ്, ഡൈനിങ് സൗകര്യം, കാരവന്‍ പാര്‍ക്, കുട്ടികളുടെ പാര്‍ക്, ശുചിമുറി ബ്ലോക് തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങളോട് കൂടിയാണ് പദ്ധതി യാഥാര്‍ഥ്യമാകുക.
ഒരു ടൂറിസം കേന്ദ്രത്തില്‍ ഉണ്ടാകേണ്ട എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പാര്‍ക് യാഥാര്‍ഥ്യമാകുക എന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ കാരവന്‍ പാര്‍ക്കായി മുല്ലക്കൊടി ടൂറിസം സെന്റര്‍ മാറുമെന്നും, ടൂറിസം രംഗത്ത് പുതിയ അനുഭവമാകുന്ന പദ്ധതിയാണിതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പറശ്ശിനിക്കടവ് ഉള്‍പെടെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടില്‍ ഉള്‍പെടെ യാത്ര ചെയ്യുന്നവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്നതും ആസ്വദിക്കാന്‍ പറ്റുന്നതുമായ രീതിയിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kannur, News, Kerala, Tourism, Travel & Tourism, MLA, MV Govindan said that administrative permission given for Mullakodi tourism project.

