MV Govindan | സ്വപ്നാ സുരേഷിനെതിരെ എം വി ഗോവിന്ദന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു
May 2, 2023, 16:40 IST
കണ്ണൂര്‍: (www.kvartha.com) സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എം വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്ന പറഞ്ഞത്.
എന്നാല്‍, ഈ ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എം വി ഗോവിന്ദന്റെ ആവശ്യം. നേരത്തെ സ്വപ്നയ്‌ക്കെതിരെ സിപിഎം തളിപറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് നല്‍കിയ കേസിന്റെ എഫ്‌ഐആര്‍ ഹൈകോടതി റദ്ദാക്കിയിരുന്നു.
Keywords: Kerala, News, Kannur, Case, Swapna Suresh, Court, MV Govindan filed a defamation case against Swapna Suresh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.