MV Govindan | കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് എം വി ഗോവിന്ദന്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) ചെന്നൈ അപോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കോടിയേരി ക്ഷീണിതനാണെന്നും സന്ദര്‍ശകരെ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എം വി ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ് അദ്ദേഹം സംസാരിച്ചത്.
Keywords: Chennai, News, Kerala, Kodiyeri Balakrishnan, Doctor, Treatment, Visit, MV Govindan about health condition of Kodiyeri Balakrishnan.

