വേദനിപ്പിക്കുന്ന കാഴ്ച; കടൽത്തീരത്ത് ഡോൾഫിന്റെ കൂട്ടമരണം, കപ്പലപകടങ്ങൾ കാരണമെന്ന് സംശയം


● ഗർഭിണിയായ ഡോൾഫിനും പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞും.
● വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം.
● കൊല്ലം അഴീക്കൽ തീരത്തും ഡോൾഫിന്റെ ജഡം അടിഞ്ഞു.
● ആറാട്ടുപുഴയിൽ നേരത്തെ ചത്ത ഡോൾഫിനെ കണ്ടെത്തിയിരുന്നു.
● വനം, ഫിഷറീസ് വകുപ്പുകൾക്ക് വിവരം കൈമാറി.
തൃശൂർ: (KVARTHA) അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ശനിയാഴ് (12.07.2025) രാവിലെയാണ് ഗർഭിണിയായ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞത്. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞും ജഡത്തിനൊപ്പമുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ ഡോൾഫിന്റെ ജഡം കരയ്ക്കടിയുന്നത്. മുസിരിസ് ബീച്ച് അധികൃതർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ഈയിടെയുണ്ടായ കപ്പലപകടങ്ങളാണ് ഡോൾഫിനുകളുടെ ജീവനെടുക്കുന്നതെന്ന് നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കൊല്ലം അഴീക്കൽ തീരത്തും ഡോൾഫിന്റെ ജഡം അടിഞ്ഞിരുന്നു. അഴീക്കൽ ഹാർബറിന് സമീപത്താണ് ഈ ജഡം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടൻ തന്നെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരമറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.
നേരത്തെ ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കണ്ടെയ്‌നർ അടിഞ്ഞ തറയിൽക്കടവിൽ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോൾഫിന്റെ ജഡം കണ്ടത്.
ഈ വേദനിപ്പിക്കുന്ന കാഴ്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Pregnant dolphin and calf found dead on Muziris Beach.
#DolphinDeath #MuzirisBeach #KeralaCoast #MarineLife #ShipAccidents #WildlifeConservation