മുസാഫര്‍നഗര്‍ കലാപം: പിരിച്ചെടുത്ത പണത്തെ ചൊല്ലി ഫേസ്ബുക്കില്‍ ലീഗ് - സി.പി.എം പോര്

 


ദുബൈ: 50 ഓളം പേരുടെ മരണത്തിനും ആയിരങ്ങളുടെ പലായനത്തിനും വഴിവെച്ച മുസാഫര്‍നഗര്‍ കലാപ ബാധിതര്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണത്തെ ചൊല്ലി ഫേസ്ബുക്കില്‍ ലീഗ് - സി.പി.എം പോര്. ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപോര്‍ട്ടില്‍ മുസ്ലിം ലീഗ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി പിരിച്ചെടുത്ത 40 ലക്ഷത്തോളം വരുന്ന തുക കലാപ ബാധിതര്‍ക്ക് എത്തിച്ചിട്ടില്ലെന്നാണ്. ഈ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി ലീഗിനെതിരെ ഫേസ്ബുക്കില്‍ സി.പി.എം അനുഭാവികള്‍ സൈബര്‍ ആക്രമണം നടത്തിയതോടെ തിരിച്ചും ആരോപണവുമായി ലീഗ് അനുഭാവികള്‍ രംഗത്തുവന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒമ്പതിന് പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് ചൂണ്ടിക്കാട്ടിയാണ് ലീഗ് മറുപടി നല്‍കുന്നത്. മുസാഫര്‍നഗര്‍ കലാപ ബാധിതരെ സഹായിക്കാനായി സി.പി.എം 54,30,933 രൂപ സമാഹരിച്ചെന്നും ഈ തുക സി.പി.എം കേന്ദ്രകമ്മിറ്റി ദുരിത ബാധിതരെ ഏല്‍പിക്കുമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ മുസ്ലിം ലീഗിനെ പഴിചാരുന്ന സി.പി.എം ഈ തുക എന്തു ചെയ്തുവെന്നാണ് ലീഗുകാരുടെ ചോദ്യം.
മുസാഫര്‍നഗര്‍ കലാപം: പിരിച്ചെടുത്ത പണത്തെ ചൊല്ലി ഫേസ്ബുക്കില്‍ ലീഗ് - സി.പി.എം പോര്
ലീഗ് പിരിച്ച പണത്തിനു കൃത്യമായ കണക്കും അത് അര്‍ഹത പെട്ടവരില്‍ എത്തിക്കാനുള്ള സംവിധാനവുമുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പിരിച്ച ബക്കറ്റ് പിരിവിന്റെ കണക്ക് കിട്ടണമെങ്കില്‍ പിണറായിയുടെ കീശയില്‍ കൈ ഇട്ടു നോക്കേണ്ടി വരുമെന്ന് ലീഗ് പ്രവര്‍ത്തകന്‍ പരിഹസിക്കുന്നു.

മുസാഫര്‍ നഗര്‍ കലാപ ബാധിതര്‍ക്ക് താല്‍ക്കാലിക സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞദിവസം ചാനല്‍ റിപോര്‍ട്ട് വന്നപ്പോള്‍ പ്രതികരിച്ചിരുന്നു. ഫണ്ട് വിതരണത്തെ കുറിച്ച് തിങ്കളാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും ലീഗ് കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു.
മുസാഫര്‍നഗര്‍ കലാപം: പിരിച്ചെടുത്ത പണത്തെ ചൊല്ലി ഫേസ്ബുക്കില്‍ ലീഗ് - സി.പി.എം പോര്
കഴിഞ്ഞ ഓഗസ്റ്റിലാണ് മുസാഫര്‍ നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം നടന്നതിന്റെ രണ്ടാമത്തെ വെള്ളിയാഴ്ച മുസ്ലിംലീഗ് കേരളത്തിലെ പള്ളികളില്‍ മുസാഫര്‍നഗര്‍ വര്‍ഗീയ കലാപത്തിന്റെ ഇരകള്‍ക്ക് സഹായം നല്‍കാന്‍ ഫണ്ട് പിരിവ് തുടങ്ങിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 30 ലക്ഷത്തോളം രൂപ കലാപ ബാധിതര്‍ക്ക് നല്‍കാന്‍ പിരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പിരിച്ച 40 ലക്ഷത്തോളം രൂപ സെപ്റ്റംബറില്‍ തന്നെ അഖിലേന്ത്യാ കമ്മിറ്റിക്ക് കൈമാറിയെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ റിപോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ഈ റിപോര്‍ട്ടിനെ ചൊല്ലിയാണ് ഇപ്പോള്‍ സി.പി.എമ്മും ലീഗും ഫേസ്ബുക്കില്‍ കൊമ്പുകോര്‍ത്തിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Riot, Muslim-League, CPM, Facebook, Asianet-TV, News, Kerala, Report, Muzzafarnagar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia