മലപ്പുറം: ആരോഗ്യമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മരുന്നുകളുടെ അനിയന്ത്രിതമായ വിലയും ആശുപത്രികള്‍ ഈടാക്കുന്ന കനത്ത ഫീസും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. രോഗത്തെ ഒരു കുറ്റമായി കാണുന്ന സാമൂഹിക മനോഭാവമാണ് ഇപ്പോള്‍ രൂപപ്പെട്ടു വരുന്നത്. ചികിത്സാ രംഗത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണങ്ങളാണ് രോഗിയെ കുറ്റവാളിയായി കാണാനുള്ള പ്രേരണ നല്‍കുന്നത്. മരുന്നു വിപണിയില്‍ സര്‍ക്കാര്‍ നേരിട്ടിടപെട്ട് വില നിയന്ത്രിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ഫാര്‍മസികളില്‍ മുഴുവന്‍ മരുന്നുകളും ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടും. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാന്തപുരം.
ഒരു സമുദായം ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളെയും വര്‍ഗീയമായി കാണുന്ന പ്രവണത ശരിയല്ല. അതേസമയം, സാമുദായിക ബോധത്തെ വര്‍ഗീയ വത്കരണത്തിലേക്ക് വഴിതെറ്റിക്കും വിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് അപകടകരമാണ്. മതവിശ്വാസികളുടെ ധൃുവീകരണത്തിനും അതുവഴി വര്‍ഗീയവത്കരണത്തിന് സഹായകമാകും വിധം സാമുദായിക ആവശ്യങ്ങളെ മത സാമുദായിക നേതാക്കളെ മുന്‍നിര്‍ത്തി വിലപേശി നേടിയെടുക്കാനുള്ള ശ്രമം സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കും. പൊതു സമൂഹത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം നീക്കങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summery
Must caution on exploitation in health sector, says Kanthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.