SWISS-TOWER 24/07/2023

Police Investigation | 'കാമുകിയെ കൊന്ന് സുജയും ഭാര്യയും രക്ഷപ്പെട്ടത് തമിഴ് സിനിമാ സ്റ്റൈലില്‍'; മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ ലഭ്യമായത് പൊലീസിന് പ്രതികള്‍ക്ക് കുരുക്കിടാന്‍ സഹായകമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കാമുകിയെ കൊലപ്പെടുത്തി നാടുവിട്ടെന്ന സംഭവത്തില്‍ യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും കുരുക്കാന്‍ പൊലീസിന് സഹായകമായത് മൊബൈല്‍ ഫോണ്‍ ലൊകേഷന്‍. തമിഴ്നാട്, കേരള പൊലീസ് സംയുക്തമായി നടത്തിയ വിദഗ്ദ്ധമായ നീക്കത്തിലൂടെയാണ് പ്രതികള്‍ പിടിയിലായത്. സുജയ് (32) ഭാര്യ രേഷ്മ (25) എന്നിവരാണ് കണ്ണൂരില്‍ പിടിയിലായത്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: സുജയും രേഷ്മയും തമ്മിലുളള വിവാഹം 10 മാസം മുന്‍പാണ് നടന്നത്. തുടര്‍ന്ന് സന്തോഷകരമായി ജീവിക്കുന്നതിനിടെയാണ് സുജയിയുടെ ആദ്യ കാമുകി സുഭലക്ഷ്മി (18) ഭീഷണിയും ശല്യവുമായെത്തിയത്. ഇരുവരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കാമുകി ഇവരുടെ ഫ്‌ലാറ്റിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. 

Police Investigation | 'കാമുകിയെ കൊന്ന് സുജയും ഭാര്യയും രക്ഷപ്പെട്ടത് തമിഴ് സിനിമാ സ്റ്റൈലില്‍'; മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ ലഭ്യമായത് പൊലീസിന് പ്രതികള്‍ക്ക് കുരുക്കിടാന്‍ സഹായകമായി

ശല്യം സഹിക്കാന്‍ വയ്യാത്തതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ ഫ്ലാറ്റില്‍ പ്രശ്നം ഒത്തുതീര്‍ക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സുഭലക്ഷ്മി. സുജയിയുടെ ഫ്ലാറ്റില്‍ വച്ചാണ് സുഭലക്ഷ്മിയെ അഞ്ച് തവണ കഴുത്തില്‍ കുത്തി കൊന്നത്. അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. മഹാലിംഗം പൊലീസ് കേസന്വേഷണവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. 

രേഷ്മയും സുജയിയും മലയാളികളായതിനാല്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ തമിഴ്നാട് പൊലീസ് കേരളാ പൊലീസിന് വിവരം കൈമാറുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിശോധനയില്‍ ഇവര്‍ കണ്ണൂരിലുണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ബൈക് സിസിടിവിയുടെ സഹായത്തോടെ ദേശീയ പാതയിലെ മുഴപ്പിലങ്ങാട് നിന്നും കണ്ടെത്തുകയായിരുന്നു. 

ചാല ബൈപ്പാസ്, കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, ജെ എസ് പോള്‍ കോര്‍ണര്‍, മുനീശ്വരന്‍ കോവില്‍, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയ റോഡുകളിലും ഇവര്‍ താമസിക്കാന്‍ സാധ്യതയുളള ലോഡ്ജുകളിലും പോകാന്‍ സാധ്യതയുളള ഇടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച ബൈക് റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തുളള ഗ്രീന്‍പാര്‍ക് ലോഡ്ജ് പരിസരത്ത് കണ്ടെത്തുകയായിരുന്നു. ഹോടെല്‍ ജീവനക്കാരോട് ബൈക്കിലെത്തിയവര്‍ ഇവിടെയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയാണ് നല്‍കിയത്. 

ഇരുന്നൂറ്റി അഞ്ചാം മുറിയില്‍ പൊലീസ് മുട്ടിവിളിച്ചപ്പോള്‍ ഇരുവരം വാതില്‍ തുറന്ന് പുറത്തുവരികയായിരുന്നു. തുടര്‍ന്ന് ടൗണ്‍ സിഐയും സംഘവും മഹാലിംഗ പുറത്തുനിന്നുവന്ന പൊലീസ് എസ്‌ഐമാരായ ഗണേഷ് മൂര്‍ത്തി, നാഗരാജ് തുടങ്ങിയ സംഘത്തിന് ഇവരെ കൈമാറുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈകും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയും കൂട്ടി മഹാലിംഗം പൊലീസ് കോയമ്പത്തൂരിലേക്ക് വൈകുന്നേരത്തോടെ മടങ്ങി.

Keywords: Kannur, News, Kerala, Murder case, Woman, Mobile tower, Location, Murder Case: Police caught the young man and woman with the help of location of the mobile tower.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia