തൊടുപുഴ: (www.kvartha.com 13/07/2015) 13 വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കവെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടയാള്‍ പിടിയില്‍. തിരുവനന്തപുരം അരുവിക്കരക്ക് സമീപം കുതിരകുളം മേലേകുളത്ത് കുന്നുംപുറത്ത് വീട്ടില്‍ ലക്ഷ്മണന്‍ നാടാര്‍ മകന്‍ ഗോപിയാണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്.
2002ല്‍ കൂടെ താമസിച്ച സ്ത്രീയുടെ മകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേ ജയില്‍ ചാടുകയായിരുന്നു.കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ ജയിംസിന് കിട്ടിയ രഹസ്യവിവരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ജോര്‍ജിന് കൈമാറിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ എസ് ഐ സുധാകരന്‍, എസ് ഐ നാസര്‍, എസ് .സി. പി ഒ. സജീവന്‍, സി. പി. ഓ മാരായ ബിന്‍സില്‍ റഷീദ്, സുനി എന്നിവര്‍ ഞായറാഴ്ച വൈകിട്ട് ഗോപി താമസിച്ചിരുന്ന മൂലമറ്റം എ .കെ. ജി കോളനിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടി മരിച്ച വിഷമത്തില്‍ കൂടെ താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. പൂജപ്പുര സ്‌റ്റേഷനില്‍ നിന്നും പോലീസെത്തി ഗോപിയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

Keywords : Thodupuzha, Idukki, Kerala, Murder, Case, Accused, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.