തൊടുപുഴ: (www.kvartha.com 09.09.2015) കൂടെ താമസിക്കുവാന്‍ വിസമ്മതിച്ച മറ്റൊരാളുടെ ഭാര്യയായ കാമുകിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാമുകന് ജീവപര്യന്തം കഠിനടവ്. വണ്ടന്‍മേട് മാലി നടരാജന്റെ മകന്‍ മണികണ്ഠനെ(29)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.മാധവന്‍ ശിക്ഷിച്ചത്. തമിഴ്‌നാട് തേനി ലോവര്‍ക്യാംപ് സ്വദേശി കണ്ണന്റെ ഭാര്യ അന്നലക്ഷ്മി(30)യാണ് 2014 ഏപ്രില്‍ 21ന് കുമളി ബസ സ്റ്റാന്റിന് സമിപത്തെ റോഡില്‍ കൊല്ലപ്പെട്ടത്.
പ്രതിക്ക് ലക്ഷ്മിയോട് കടുത്ത വിരോധവും കൊലപ്പെടുത്തണമെന്ന ഉദ്ദേശവും ഉണ്ടായിരുന്നതായുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പകല്‍ വെളിച്ചത്തില്‍ പൊതുസ്ഥലത്ത് നടന്ന കൊലപാതത്തില്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന വാദവും സ്വീകരിക്കപ്പെട്ടു. കുമളി സി.ഐ എസ്.ആസാദാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.സന്തോഷ് തേവര്‍കുന്നേല്‍, എച്ച്.കൃഷ്ണകുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. അന്നലക്ഷമിക്ക് രണ്ടു മക്കളുമുണ്ട്. ഇരുവരുടെയും വിവാഹത്തിന് മുമ്പ് തന്നെ പ്രണയത്തിലായിരുന്ന മണികണ്ഠനും അന്നലക്ഷ്മിയും വിവാഹശേഷവും അടുപ്പത്തിലായിരുന്നു. ഇടക്കാലത്ത് ഭര്‍ത്താവിനെ ഉപേക്ഷിച്ച അന്നലക്ഷ്മി രണ്ടു കുട്ടികളുമായി തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മണികണ്ഠനൊപ്പം താമസിച്ചു. ഇതിന്റെ അപമാനഭാരത്താല്‍ അന്നലക്ഷ്മിയുടെ സഹോദരന്‍ ആത്മഹത്യ ചെയ്തു. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് തിരിച്ചുകൊണ്ടുവന്ന അന്നലക്ഷ്മിയെ ഭര്‍ത്താവിനൊപ്പമാക്കി. പിന്നീടും അന്നലക്ഷ്മിയെ നിരന്തരം ഫോണില്‍ വിളിച്ച് മണികണ്ഠന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ കൂടെ താമസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നലക്ഷ്മി ഇതിന് വഴങ്ങിയില്ല.
സംഭവദിവസം രാവിലെ എട്ടിന് അമ്മ കറുപ്പായിയോടൊപ്പം കുമളി ചെക്ക് പോസ്റ്റിന് സമീപം ബസില്‍ വന്നിറങ്ങിയ അന്നലക്ഷ്മിയോട് അവിടെ കാത്തുനിന്ന പ്രതി തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടു. തന്നെ ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നടന്നു നീങ്ങിയ അന്നലക്ഷ്മിയെ മണികണ്ഠന്‍ തലമുടിയില്‍ ഇടതുകൈകൊണ്ട് കുത്തിപ്പിടിച്ച ശേഷം എളിയില്‍ കരുതിയ കഠാരയെടുത്ത് വലതുകൈ കൊണ്ട് കഴുത്തറക്കുകയും നിലത്തുവീണ യുവതിയെ നെഞ്ചിലും വയറ്റിലുമായി നിരവധി തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
കൊല്ലപ്പെട്ട ലക്ഷ്മിയും പ്രതി മണികണ്ഠനും
|
Keywords : Kerala, Idukki, Thodupuzha, Accused, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.