സമരം പീരുമേട്ടിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ്

 


മൂന്നാര്‍ പ്രക്ഷോഭം: അവകാശവാദവുമായി തമിഴ് നേതാവ് അന്‍വര്‍ ബാലസിങ്കം

ഇടുക്കി: (www.kvartha.com 21.09.2015) ഒമ്പതു നാള്‍ മൂന്നാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഐതിഹാസിക സ്ത്രീ മുന്നേറ്റത്തിന് പിന്നില്‍ തമിഴ് സംഘടനയാണെന്ന വാദവുമായി കേരള തമിഴ് കൂട്ടമൈപ്പ് ഓര്‍ഗനൈസര്‍ അന്‍വര്‍ ബാലസിങ്കം. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ദുരിതങ്ങള്‍ കണ്ട് 10 വര്‍ഷമായി നടത്തിയ ശ്രമത്തിന്റെ ഫലമായാണ് മൂന്നാറിലെ സ്ത്രീ തൊഴിലാളി പ്രക്ഷോഭം.

തങ്ങള്‍ തീവ്രവാദികളോ ഇത് ഒരു തീവ്രവാദ സംഘടനയോ അല്ല.വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ തമിഴ്‌സ്വാധീനമുളള ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളില്‍ സംഘടന സ്ഥാനാര്‍ഥികളെ നിര്‍ത്തും കുമളിയോട് ചേര്‍ന്നുളള തമിഴ്‌നാട് അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ ബാലസിങ്കം പറഞ്ഞു. 26ന് നടക്കുന്ന പി.എല്‍.സി ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും പോരാട്ടം സംഘടിപ്പിക്കും. പീരുമേട്ടിലേക്കും സമരം വ്യാപിപ്പിക്കും.
സമരം പീരുമേട്ടിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ്മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നീതിയുടെ പക്ഷത്തു നിന്നും സംഘടന സമരം നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്താനാണ് കേരളത്തിലെ പോലീസ് ശ്രമിച്ചത്. ഇല്ലാത്ത തീവ്രവാദ ആരോപണം ഉയര്‍ത്തി സംഘടനയെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ തേനി കേന്ദ്രീകരിച്ചാണ് സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനമെന്നും ബാലസിങ്കം പറഞ്ഞു.

കേരളത്തിലെ തമിഴ് വംശജരായ തോട്ടം തൊഴിലാളികള്‍ തലമുറകളായി അടിമകളെപ്പോലെ ദുരിതം അനുഭവിക്കുകയാണ്. അതില്‍ തന്റെ ബന്ധുക്കളുമുണ്ട്. തൊഴിലാളികളുടെ മറവില്‍ നേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സി.എ കുര്യന്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. എ.കെ മണി 15 വര്‍ഷം എം.എല്‍.എയായിരുന്നു. എസ്.രാജേന്ദ്രന്‍ എം.എല്‍.എയായതും തോട്ടം തൊഴിലാളികളുടെ ബലത്തിലാണ്. എന്നാല്‍ ഈ നേതാക്കളെല്ലാം തൊഴിലാളികളെ തോട്ടം മുതലാളിമാര്‍ക്ക് ഒറ്റിക്കൊടുത്ത് വഞ്ചിക്കുകയാണ് ചെയ്തത്. ഈ വഞ്ചന തൊഴിലാളികള്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതിന്റെ പ്രത്യാഘാതമാണ് മൂന്നാറില്‍ കണ്ടത്. പീരുമേട്ടിലെ തോട്ടം ലയങ്ങളിലെ ദുരിതങ്ങള്‍ കാണാതെയാണ് ബിജിമോള്‍ എം.എല്‍.എ മൂന്നാര്‍ സമരത്തില്‍ ഇടപെടാന്‍ തുനിഞ്ഞത്.

ആദ്യം കുമളിയില്‍ ബാലസിങ്കം പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചതറിഞ്ഞ് വന്‍ പോലീസ് സംഘം എത്തിയിരുന്നു. തുടര്‍ന്നാണ് തമിഴ്‌നാട് അതിര്‍ത്തിക്കുളളിലേക്ക് പത്രസമ്മേളനം മാറ്റിയത്.എന്നാല്‍ ഇയാളെ തടയാനോ പത്രസമ്മേളനം തടസപ്പെടുത്താനോ ശ്രമിച്ചില്ലെന്നു പോലിസ് അറിയിച്ചു. പൊതുഅവധിയായിട്ടും കുമളിയില്‍ ഇന്നലെ ബ്ലോക്ക് പഞ്ചായത്തിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കായികമേള നടത്തിയത് എസ്. എന്‍. ഡി. പി പ്രവര്‍ത്തകര്‍ തടസപ്പെടുത്തുകയും പ്രതിഷേധപ്രകടനവും യോഗവും നടത്തുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കുമളി ടൗണില്‍ പോലിസിനെ വിന്യസിച്ചിരുന്നു. അല്ലാതെ ബാലശിങ്കത്തിന്റെ വരവുമായി ബന്ധപ്പെട്ടു പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു എസ്. ഐ ടി. ഡി പ്രജീഷ് അറിയിച്ചു. അതേ സമയം മൂന്നാര്‍ പ്രക്ഷോഭത്തില്‍ ബാലശിങ്കത്തിന് യാതൊരു ബന്ധവുമില്ലെന്ന് സമരനേതാക്കള്‍ പറഞ്ഞു.


Keywords : Idukki, Kerala, Munnar, Strike, Peerumed. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia