കെ.എം.മാണിയുടെ ബന്ധുവിനെ സക്കാര്‍ പ്ലീഡറായി നിയമിച്ചത് വിവാദമാകുന്നു
Nov 17, 2011, 16:36 IST
തിരുവനന്തപുരം: കെ.എം മാണിയുടെ ബന്ധുവും റിസോര്‍ട്ട് ഉടമയുമായ അഭിഭാഷകനെ മൂന്നാര്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചത് വിവാദമാകുന്നു. കേരള കോണ്‍ഗ്രസ് നേതാവും ദേവികുളം കോടതിയില്‍ അഭിഭാഷകനുമായ എം.എം. മാത്യുവിനെയാണ് പ്ലീഡറായി നിയമിച്ചത് കയ്യേറ്റക്കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിമയനമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കോഴിക്കു കുറക്കനെ കാവല്‍ നിര്‍ത്തുന്നതിന് സമമാണ് ഈ നടപടിയെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇതിനെ വിശേഷിപ്പിച്ചത്. നിയമനത്തിനെതിരെ കോണ്‍ഗ്രസിന്റെ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തിരിക്കുകയാണ്.
മാത്യുവിന്റെ നിയമനത്തിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ് അറിയിച്ചു. ഇത്തരത്തിലൊരു നിയമനം ഇതേവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മൂന്നാര്‍ ട്രൈബ്യൂണലില്‍ ഗവണ്‍മെന്റ് പ്ലീഡറടക്കം ആവശ്യമുള്ള ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇടുക്കിയിലെത്തിയ റവന്യൂമന്ത്രിയെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ധൃതിപിടിച്ചാണ് മന്ത്രി കെ.എം. മാണിയുടെ ബന്ധുവായ എം.എം മാത്യുവിനെ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്.
Keywords: K.M.Mani,Pleader,M.M.Mathew,Munnar,Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.