മുംബൈ ബാര്‍ജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം 7 ആയി

 


പാലക്കാട്: (www.kvartha.com 23.03.2021) മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ബാര്‍ജ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍, കണ്ണൂര്‍ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. 
                                                                       
മുംബൈ ബാര്‍ജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം 7 ആയി

രണ്ട് മലയാളികളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേന തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 66 ആയി. അതേസമയം, ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിയ ബാര്‍ജ് കടലിന്റെ അടിത്തട്ടില്‍ നാവികസേന കണ്ടെത്തി.

Keywords: Palakkad, News, Kerala, Death, Accident, Barge, Mumbai barge accident; Death toll rise to seven.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia