മുല്ലപ്പെരിയാര്‍ 142ലെത്താന്‍ അരയടി മാത്രം; വിവാദമുയര്‍ത്തി അപകടഭീഷണി മറയ്ക്കാന്‍ തമിഴ്‌നാട്
Nov 18, 2014, 22:30 IST
ഇടുക്കി: (www.kvartha.com 18.11.2014) പെരിയാര്‍ തീരങ്ങളെ ആശങ്കയുടെ മുള്‍മുനയിലാക്കി ചൊവ്വാഴ്ച രാത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.5 അടിയായി. അര അടി കൂടി വെളളമുയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ നിറയും. മൂന്നു ദിവസമായി വിട്ടു നിന്ന മഴ ചൊവ്വാഴ്ച വൈകിട്ട് വീണ്ടുമെത്തിയതോടെയാണ് ജലനിരപ്പ ഉയരുന്നത്.
തമിഴ്‌നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് സെക്കന്റില്‍ 150 ഘനയടിയില്‍ നിന്നും 145 ആക്കി കുറച്ചു. സെക്കന്റില്‍ 1038 ഘനയടിയാണ് അണക്കെട്ടിലേക്കുളള നീരൊഴുക്ക്. ഷട്ടര്‍ തുറക്കാതെ ജലനിരപ്പ് 142 അടിയാക്കി സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അജിത് പാട്ടീലും ഉപസമിതിയും ഡാമിലെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ചോര്‍ച്ച നേരില്‍ കണ്ടു. വെള്ളം ഉയരുന്നതു മൂലം ബേബി ഡാമിന്റെ കെട്ടുകളില്‍ ജലം ഒലിച്ചിറങ്ങന്നതു കലക്ടര്‍ പരിശോധിച്ചു. തമിഴ്‌നാട് ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയില്‍ കലക്ടര്‍ സംസാരിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡാമില്‍ പ്രവേശനം ലഭിച്ചത്.
കഴിഞ്ഞ ദിവസം അണക്കെട്ടിലെ ചോര്‍ച്ച പരിശോധിച്ച ഇ.എസ് ബിജിമോള്‍ എം.എല്‍.എക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ തമിഴ്മാധ്യമങ്ങള്‍ രംഗത്തെത്തി. അണക്കെട്ടിലെ തമിഴ്‌നാട് ഉദ്യോഗസ്ഥരെ ബിജിമോളും മാധ്യമ സംഘവും കൈയേറ്റം ചെയ്‌തെന്നാണ് അവിടത്തെ പ്രചാരണം. തമിഴ്‌നാട്് ചീഫ് സെക്രട്ടറി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ട് കേരളത്തിന് കത്തയച്ചു. വിവാദങ്ങള്‍ ഉയര്‍ത്തി മുല്ലപ്പെരിയാര്‍ അപകടഭീഷണി മറച്ചുവെക്കാനാണ് തമിഴ്‌നാടിന്റെ നീക്കം.
ജലനിരപ്പ് 142 അടിയില്‍ എത്തി ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തമിഴ്‌നാട് ഉന്നത ഉദ്യോഗസ്ഥരുമായി കലക്ടര്‍ ചര്‍ച്ച നടത്തി. 141.8 അടി ജലനിരപ്പ് ഉയരുമ്പോള്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും 142 അടി എത്തിയാല്‍ ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നതിന് ആറ് മണിക്കുര്‍ മുമ്പ് ജനങ്ങള്‍ക്കും ഭരണകൂടത്തിനും അറിയിപ്പ് നല്‍കുമെന്നും തമിഴ്‌നാട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് ജില്ലാ കലക്ടര്‍ അംഗീകരിച്ചില്ല. ആറ് മണിക്കൂര്‍ കൊണ്ട് തീരദേശത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ കഴിയില്ലെന്നും എട്ടു മുതല്‍ 10 മണിക്കൂര്‍ മുമ്പ് തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
എത്ര അളവില്‍ ജലം തുറന്നുവിടുമെന്നും ഒരേ സമയം എത്ര ഷട്ടറുകള്‍ തുറക്കുമെന്നുമുളള കല്കടറുടെ ചോദ്യത്തിന് 1000 ക്യുസെക് ജലമാണ് ഷട്ടര്‍ തുറന്നുവിടുമ്പോള്‍ ഒഴുകുന്നതെന്നും എന്നാല്‍ ഇതില്‍ വ്യക്തതയില്ലെന്നുമായിരുന്നു തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ മറുപടി. ഡാമിലെ ചോര്‍ച്ച മനുഷ്യനുണ്ടാകുന്ന വിയര്‍പ്പു പോലെ അപകടരഹിതമാണെന്നായിരുന്നു തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ വാദം.
കേന്ദ്ര മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതിയുടെ സന്ദര്‍ശനത്തിന് കേരളത്തിന്റെ അംഗങ്ങളായ എക്‌സി. എന്‍ജിനീയര്‍മാരായ ജോര്‍ജ് ദാനിയേലും പ്രസീതും എത്തിയെങ്കിലും തമിഴ്‌നാടിന്റെ പ്രതിനിധി വരാന്‍ വൈകിയതിനാല്‍ വളരെ വൈകിയാണ് ഉപസമിതി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സഹായിക്കുന്ന ഉപസമിതി ബേബി ഡാമും ഗാലറിയും സന്ദര്‍ശിച്ച് ഏറ്റവും പുതിയ സാഹചര്യം വിലയിരുത്തി.
കേരളത്തിന്റെ ആവശ്യം നേരിട്ട് ബോധ്യപ്പെട്ട സംഘം ഗാലറിയില്‍ ശക്തമായ ഒഴുക്കാണ് ഉണ്ടാകുന്നതെന്നും അഭിപ്രായപ്പെട്ടു. നേരത്തെ താത്കാലിക ജോലികള്‍ നടത്തി അടച്ച സുഷിരങ്ങളില്‍ നിന്നെല്ലാം വരുന്ന ജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതായും യോഗത്തില്‍ അഭിപ്രായമുണ്ടായി. കേന്ദ്ര ജലകമ്മീഷന്റെ എറണാകുളം റീജിയനല്‍ ഡയറക്ടര്‍ ഹാരിഷ് ഗിരിഷ് ഉമ്പാര്‍ജി, തമിഴ്‌നാടിന്റെ പ്രതിനിധി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. മാധവന്‍, അസി. എക്‌സി. എന്‍ജിനീയര്‍ കെ. സൗന്ദരം എന്നിവരും കേരള പ്രതിനിധികളും ഉപസമിതി യോഗത്തില്‍ പങ്കെടുത്തു.
ഡാമിലെ സന്ദര്‍ശനത്തിന് ശേഷം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ പുരോഗതി കലക്ടര്‍ വിലയിരുത്തി. അയ്യപ്പന്‍കോവിലിലെയും വണ്ടിപ്പെരിയാറിലെയും ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനു ശേഷം ജനങ്ങളുടെ ആശങ്കകള്‍ കേട്ട കലക്ടര്‍ അവ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. സബ് കലക്ടര്‍ ജാഫര്‍ മാലിക്, എ.ഡി.എം. വി.ആര്‍. മോഹനന്‍പിള്ള, ആര്‍.ഡി.ഒ. പി.വി. പൗളിന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
രാവിലെ 10 മണിയോടെ തേക്കടി ബോട്ട് ലാന്റിംഗില്‍ എത്തിയ കലക്ടറും സംഘവും വനം വകുപ്പിന്റെ മൂന്ന് സ്പീഡ് ബോട്ടുകളിലാണ് മുല്ലപ്പെരിയാറിലെത്തിയത്. 60 ഓളം മാധ്യമ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ഡാമിലേക്ക് കലക്ടറെ സ്വാഗതം ചെയ്ത തമിഴ്‌നാട് ജലവകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ രാജേഷ് മാധ്യമപ്രവര്‍ത്തകരെ ഒരു കാരണവശാലും ഡാമില്‍ പ്രവേശിപ്പിക്കരുതെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് കാട്ടി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ വാര്‍ത്താ വിഭാഗത്തെ മാത്രം കടത്തിവിടാന്‍ അനുവദിച്ചു. തുടര്‍ന്ന് തേനി ജില്ലാ കലക്ടര്‍ പളനിസ്വാമിയുമായി ചര്‍ച്ച ചെയ്‌തെങ്കിലും മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടാന്‍ തയ്യാറായില്ല.
തുടര്‍ന്ന് സ്വരം കടുപ്പിച്ച കലക്ടര്‍ മാധ്യമസംഘത്തെ കടത്തിവിട്ടില്ലെങ്കില്‍ ഇനി മുതല്‍ തമിഴ്‌നാടിന്റെ മാധ്യമസംഘത്തെ അടക്കം മറ്റാരെയും പ്രവേശിപ്പിക്കുന്നത് തടയുമെന്ന നിലപാടെടുത്തതോടെയാണ് തമിഴ്‌നാട് സംഘം വഴങ്ങിയത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ അണക്കെട്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Keywords : Idukki, Mullaperiyar Dam, Kerala, Tamilnadu, Water Level, Increase, 142 feet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.