മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142ലേക്ക്; കേരള വിരുദ്ധ വികാരവുമായി വൈക്കോ
Nov 19, 2014, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 19.11.2014) മുല്ലപ്പെരിയാറിന്റെ പേരില്‍ വൈക്കോയും മറ്റും തമിഴ്‌നാട്ടില്‍ കേരളവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനിടെ,അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയിലെത്തി. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് സെക്കന്‍ില്‍ 976 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 147 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 1.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോവാത്ത പക്ഷം ഇന്ന് വൈകുന്നേരത്തോടെ ജലനിരപ്പ് 142 അടിയിലെത്താന്‍ സാധ്യതയുണ്ട്. കുമളിയില്‍ മേഘാവൃതമായ അന്തരീക്ഷമാണ്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഷട്ടര്‍ തുറക്കാതെ ജലനിരപ്പ് 142 അടിയിലെത്തിച്ചു നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ ശ്രമം. മേല്‍നോട്ടസമിതിയുടെ താക്കീതു കിട്ടിയിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോവാനുള്ള നീക്കമൊന്നും തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ഡാം നിറയാറായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും 24 മണിക്കുറും ജാഗരൂകരായിരിക്കാന്‍ ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ കര്‍ശന നിര്‍ദേശം നല്‍കി.
മുല്ലപ്പരിയാറില്‍ തമിഴ്‌നാട് പോലിസിനെ നിയോഗിക്കണമെന്ന് എം.ഡി.എം.കെ നേതാവ് വൈകോ ആവശ്യപ്പെട്ടു. കുമളി അതിര്‍ത്തിയിലെ ലോവര്‍ക്യാംപില്‍ സ്ഥാപിച്ചിട്ടുള്ള പെന്നിക്വിക് ശില്‍പത്തില്‍ മാല അണിയിച്ച് ആദരവ് പ്രകടിപ്പിക്കുന്ന ചടങ്ങിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഇ. എസ് ബിജിമോള്‍ എം.എല്‍.എയും മാധ്യമ പ്രവര്‍ത്തകരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായും അത് സുരക്ഷയിലുണ്ടായിരുന്ന കേരളാ പോലിസ് നോക്കി നിന്നെന്നും വൈകോ ആരോപിച്ചു.ജലനിരപ്പ് 142 അടിയാകാറായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് കാണാന്‍ അനുവദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും ഇടുക്കി ജില്ലാ കലക്ടറും എസ്.പിയും അനുവദിച്ചില്ലെന്നും വൈകോ പരാതിപ്പെട്ടു.
ഇന്നലെ രാവിലെ 11 മണിയോടെ തേനിയില്‍ നിന്നും ഇരുന്നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വൈകോ ലോവര്‍ക്യാംപിലെത്തിയത്. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പിയായ കേണല്‍ പെന്നിക്വിക്കിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ഏതാനും സമയം പെന്നിക്വിക്കിന്റെ കാല്‍പ്പാദത്തില്‍ സാഷ്ടാംഗം നമസ്‌കരിച്ചു.തുടര്‍ന്ന് മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകുന്ന കുരുവനത്തു പാലത്തെത്തി ഇവിടെ ജലപൂജയും പുഷ്പ വൃഷ്ടിയും നടത്തിയാണ് വൈകോ മടങ്ങിയത്. വൈകോയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കുമളി അതിര്‍ത്തിയിലും തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷയാണ് കേരളാ-തമിഴ്‌നാട് പോലിസ് ഒരുക്കിയത്. കേരളത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പരിപാടിയില്‍ മുഴങ്ങിയത്.
വൈക്കോയുടെ പരിപാടി മൂലം ലോവര്‍ ക്യാംപ് വഴി തമിഴ്‌നാട്ടിലേക്കുളള ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളള ശബരിമല യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ഇവര്‍ കമ്പംമെട്ട് വഴി കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Mullaperiyar Dam, Kerala, Water, Tamilnadu.
തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോവാത്ത പക്ഷം ഇന്ന് വൈകുന്നേരത്തോടെ ജലനിരപ്പ് 142 അടിയിലെത്താന്‍ സാധ്യതയുണ്ട്. കുമളിയില്‍ മേഘാവൃതമായ അന്തരീക്ഷമാണ്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഷട്ടര്‍ തുറക്കാതെ ജലനിരപ്പ് 142 അടിയിലെത്തിച്ചു നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ ശ്രമം. മേല്‍നോട്ടസമിതിയുടെ താക്കീതു കിട്ടിയിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോവാനുള്ള നീക്കമൊന്നും തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ഡാം നിറയാറായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും 24 മണിക്കുറും ജാഗരൂകരായിരിക്കാന്‍ ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ കര്‍ശന നിര്‍ദേശം നല്‍കി.

ഇന്നലെ രാവിലെ 11 മണിയോടെ തേനിയില്‍ നിന്നും ഇരുന്നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വൈകോ ലോവര്‍ക്യാംപിലെത്തിയത്. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പിയായ കേണല്‍ പെന്നിക്വിക്കിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ഏതാനും സമയം പെന്നിക്വിക്കിന്റെ കാല്‍പ്പാദത്തില്‍ സാഷ്ടാംഗം നമസ്‌കരിച്ചു.തുടര്‍ന്ന് മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകുന്ന കുരുവനത്തു പാലത്തെത്തി ഇവിടെ ജലപൂജയും പുഷ്പ വൃഷ്ടിയും നടത്തിയാണ് വൈകോ മടങ്ങിയത്. വൈകോയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കുമളി അതിര്‍ത്തിയിലും തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷയാണ് കേരളാ-തമിഴ്‌നാട് പോലിസ് ഒരുക്കിയത്. കേരളത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പരിപാടിയില്‍ മുഴങ്ങിയത്.
വൈക്കോയുടെ പരിപാടി മൂലം ലോവര്‍ ക്യാംപ് വഴി തമിഴ്‌നാട്ടിലേക്കുളള ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളള ശബരിമല യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ഇവര്‍ കമ്പംമെട്ട് വഴി കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Mullaperiyar Dam, Kerala, Water, Tamilnadu.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.