ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കള്‍

 



ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കള്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഭരണപ്രതിപക്ഷ ഭേദമന്യേ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. സുപ്രീം കോടതിവിധിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ചിദംബരത്തിന് കേന്ദ്രമന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ജലവിഭവമന്ത്രി പിജെ ജോസഫ്. ചിദംബരം രാജിവെക്കുകയോ അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുകയോ വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്. ചിദംബരത്തിന്റെ പ്രസ്താവന പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.സുധീരന്‍ അഭിപ്രായപ്പെട്ടു. താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിച്ച പ്രസ്താവനയല്ല ചിദംബരം നടത്തിയിരിക്കുന്നതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

ചിദംബരത്തിന്റെ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ബഹളം വയ്ക്കുന്നതെന്നുമുള്ള പ്രസ്താവന കേരളത്തിലെ ജനകീയ സമരത്തെ വിലകുറച്ചുകാണിക്കുന്നതാണെന്ന് എഐസിസി അംഗം എം.ഐ ഷാനവാസ് എം.പി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ച ചിദംബരം പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് പി.ടി തോമസ് എം.പി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പുറത്തുവന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.

Keywords: Mullaperiyar, Mullaperiyar Dam, Chidambaram, Leaders,  Thiruvananthapuram, Kerala,  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia