മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള കേന്ദ്രശ്രമം വിജയിച്ചിട്ടില്ല: ആന്റണി

 



മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള കേന്ദ്രശ്രമം വിജയിച്ചിട്ടില്ല: ആന്റണി
തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി എന്നാല്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു ദേശീയ പാര്‍ട്ടിക്കും വ്യക്തമായ നിലപാടില്ലെന്നും ആന്റണി പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വഴി മാത്രം പ്രശ്‌നപരിഹാരത്തിന് കാത്തുനില്‍ക്കാതെ ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. ചര്‍ച്ചകളിലൂടെ രമ്യമായ പരിഹാരം കാണാന്‍ കേരളവും തമിഴ്‌നാടും ശ്രമിക്കണം. ഇതിനായി കേന്ദ്രം എല്ലാ സഹായസഹകരണവും നല്‍കുമെന്നും ആന്റണി വ്യക്തമാക്കി.

Keywords: Mullaperiyar Dam, A.K Antony, Thrissur, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia