Died | മുതലപ്പൊഴിയിലെ അപകടത്തില്‍ മീന്‍പിടിത്ത തൊഴിലാളിക്ക് ദാരുണാന്ത്യം
Oct 5, 2023, 14:42 IST
തിരുവനന്തപുരം: (KVARTHA) മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വ്യാഴാഴ്ച (05.10.2023) രാവിലെയുണ്ടായ അപകടത്തില്‍ മീന്‍പിടിത്ത തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. വള്ളത്തിലിടിച്ച് നൗഫലിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് മെഡികല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം മുതലപ്പൊഴിയില്‍ മീന്‍പിടിത്ത തൊഴിലാളികള്‍ അപകടത്തില്‍ പെടുന്ന സംഭവം തുടര്‍കഥകളാവുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലിലേക്ക് പോകുന്നത്പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂടി ഡയറക്ടര്‍ സര്‍കാരിന് റിപോര്‍ട് നല്‍കിയിരുന്നു.
പുലിമുട്ടിലെ നിര്‍മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കാണിച്ചാണ് മീന്‍പിടിത്ത തൊഴിലാളികള്‍ പ്രതികരിച്ചത്.
Keywords: Mudalpozhi, Fisherman, Died, Accident, Naufal, Mudalpozhi: Fisherman died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.