കൈരളി ചാനലിലും വിഭാഗീയത; അഴിച്ചുപണിക്ക് നീക്കം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൈരളി ചാനലിലും വിഭാഗീയത; അഴിച്ചുപണിക്ക് നീക്കം
തിരുവനന്തപുരം: പാര്‍ട്ടി ചാനലായ കൈരളി ടിവിയിലും വിഭാഗീയത. വിഭാഗീയത ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയതോടെ ചാനല്‍ ചെയര്‍മാന്‍ മമ്മുട്ടി അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ്‌ അഴിച്ചുപണിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഔദ്യോഗികപക്ഷ നേതാക്കളുടെ പല പ്രസ്താവനകളും കൈരളി ചാനല്‍ തമസ്കരിച്ചതു പാര്‍ട്ടി ഗൗരവത്തോടെയാണു കാണുന്നത്. കൈരളി വാര്‍ത്താ വിഭാഗത്തെയും ഇതേത്തുടര്‍ന്ന് ഉടച്ചു വാര്‍ക്കാനാണു നീക്കം. വിവിധ ഗ്രൂപ്പുകളാണ് ഇപ്പോള്‍ കൈരളിയില്‍ പ്രവര്‍ത്തിക്കുന്നതെന്നു ജീവനക്കാര്‍ തന്നെ പറയുന്നു. 

കടുത്ത വിഭാഗീയതയ്ക്ക് അവസാനം കാണാന്‍ പാര്‍ട്ടി സെക്രട്ടറിയെ സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി. കൈരളിയുടെ ഉന്നതതലത്തില്‍ സമൂല അഴിച്ചു പണിക്കും അനുമതി നല്‍കി. 

കൈരളിയിലെ ഡയറക്ടര്‍മാര്‍ തമ്മിലുള്ള ചേരിപ്പോര് അടുത്തിടെ ഒട്ടേറെ രാജികള്‍ക്കു വഴിയൊരുക്കിയിരുന്നു. ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന വെങ്കട്ടരാമന്‍ രാജിവച്ചത് ഈ ചേരിപ്പോരിനെ തുടര്‍ന്നാണ്.

English Summery
Move of reshuffling in Kairali channel 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia