സ്വന്തം മാതാവിനെ ഭിക്ഷയെടുക്കാന്‍ അയച്ചു; കിട്ടുന്ന പണം കൊണ്ട് കാമുകിമാര്‍ക്കൊപ്പം ധൂര്‍ത്തടിച്ചു; ഒടുവില്‍ കാട്ടിലുപേക്ഷിക്കപ്പെട്ട മാതാവ് പട്ടിണി കിടന്ന് മരിച്ചു; 35 കാരനായ മുസ്തഫയുടെ ക്രൂര വിനോദം ഇങ്ങനെ
Dec 8, 2016, 19:00 IST
കാസര്‍കോട്: (www.kvartha.com 08.12.2016) സ്വന്തം മാതാവിനെ ക്രൂരമായി പീഡിപ്പിച്ച് അതില്‍ വിനോദം കണ്ടെത്തിയ ചെറുപ്പക്കാരന്‍. ഒടുവില്‍ മാതാവിനെ പട്ടിണിക്കിട്ട് കാട്ടിലുപേക്ഷിച്ച് മരണത്തിലേക്കെറിഞ്ഞു കൊടുത്തു. ഉപ്പളയിലെ മുസ്തഫയുടെ ക്രൂര വിനോദം അറിഞ്ഞാല്‍ കരഞ്ഞുപോകാത്തവരായി ആരുമുണ്ടാകില്ല. മഞ്ചേശ്വരം മീഞ്ച ചിഗറുപദവിലെ ആഇശാബീവി (65)യാണ് മകന്റെ ക്രൂര പീഡനം മൂലം പട്ടിണി കിടന്ന് മരണപ്പെട്ടത്.
ആഇശാബീവിയുടെ ഏകമനാണ് മുസ്തഫ (35). വിവാഹം കഴിഞ്ഞ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ഇതിനിടയില്‍ മുസ്തഫ ബായാറിലെ റുഖ് സാന എന്ന യുവതിയെ വിവാഹം കഴിച്ചു. ഇവര്‍ ആഇശാബീവിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. ഇതിനിടയില്‍ റുഖ് സാനയെ കൂടാതെ അവരുടെ മൂന്ന് അനുജത്തിമാരെയും മുസ്തഫ ഒപ്പം കൂട്ടി. പിന്നീട് പണത്തിന് വേണ്ടി ഇവരെ പലര്‍ക്ക് മുന്നിലും കാഴ്ചവെച്ചുവെന്നാണ് ആക്ഷേപം. ഇതിനിടയില്‍ മാതാവിനെ നിര്‍ബന്ധിപ്പിച്ച് ഭിക്ഷാടനത്തിനയച്ചു. ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് കാമുകിമാര്‍ക്കൊപ്പം ധൂര്‍ത്തടിക്കുകയായിരുന്നു മുസ്തഫ. മുസ്തഫയുടെ ലൈംഗിക കച്ചവടത്തെ എതിര്‍ത്തതോടെ ക്രൂരമായ പീഡനമാണ് ആഇശയ്ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

പട്ടിണിക്കിട്ട ശേഷം മാതാവിനെ കാട്ടിലുപേക്ഷിക്കുകയായിരുന്നു മുസ്തഫ. മരണത്തിന് മൂന്നു ദിവസം മുമ്പ് കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആഇശാബീവിയെ നാട്ടുകാര്‍ ഇടപെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഡിസംബര്‍ നാലിന് മകന്‍ മുസ്തഫ ആശുപത്രിയിലെത്തുകയും വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
എന്നാല്‍ ചികിത്സ നല്‍കാതെ മാതാവിനെ വീട്ടിലെത്തിച്ചു. ഡിസംബര്‍ അഞ്ചിന് ആഇശാബി നരക ജീവിതത്തില്‍ നിന്നും വിടപറഞ്ഞു. മുസ്തഫ തന്നെയാണ് മാതാവ് മരിച്ച വിവരം നാട്ടുകാരെയും പള്ളിക്കമ്മിറ്റിയെയും അറിയിച്ചത്. ആഇശാ ബീവിയുടെ മൃതദേഹം സ്ത്രീകള്‍ കുളിപ്പിക്കുന്നതിനിടെ മര്‍ദനമേറ്റ പാടുകള്‍ ദേഹത്ത് കണ്ടെത്തുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തതോടെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്. ഇതോടെ നാട്ടുകാര്‍ മകന്‍ മുസ്തഫയെ മര്‍ദിക്കുകയും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു.
എന്നാല്‍ അന്നേരം മരണത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ ചിഗറുപദവിലെ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. അതിനിടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ കെ എഫ് ഇഖ്ബാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം കുമ്പള സി ഐ വി വി മനോജ് അന്വേഷണം ആരംഭിച്ചു. ആഇശയുടെ മരണത്തിനു ശേഷം മകനും ഭാര്യയും കാമുകിമാരും വീടുപൂട്ടി രക്ഷപ്പെട്ടിരിക്കുകയാണെന്നും പരിസരവാസികൾ പറയുന്നു..
Keywords : Kasaragod, Kerala, Mother, Death, Police, Investigates, Aysha, Son, Musthafa, Mother's death: Complaint against son.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.