കോഴിക്കോട്: (www.kvartha.com 01.12.2016) 12 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാറാട് സ്വദേശിയായ രേഷ്മയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. മക്കളില്ലാത്ത ദമ്പതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്.
അതേസമയം കുഞ്ഞിനെ വളര്‍ത്താന്‍ പണമില്ലാത്തതിനാലാണ് വില്‍പന നടത്തിയതെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഭര്‍ത്താവ് മിഥുന്‍ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. രഹസ്യ വിവരം ലഭിച്ച പോലീസ് മിഥുനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ തനിക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവാണ് വില്‍പന നടത്തിയതെന്ന് വ്യക്തമായത്.
മിഥുന്‍ - രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണ് ഇവരുടെ കുടുംബം. ഭര്‍ത്താവ് കുടുംബത്തില്‍ നിന്നും അകന്നതോടെ ഗത്യന്തരമില്ലാതെയാണ് രേഷ്മ കുഞ്ഞിനെ വില്‍പന നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
Keywords : Kozhikode, Child, Mother, Arrested, Kerala, Police, Case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.