മകളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ പിടിച്ചുവച്ച മൊബൈല്‍ ഫോണ്‍ തിരിച്ചു നല്കാന് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി
Jun 7, 2020, 13:19 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com 07.06.2020) നാടെങ്ങും ഓണ്‍ലൈന്‍ പഠനങ്ങളില്‍ മുഴുകുമ്പോള്‍ മകള്‍ സ്കൂളില്‍ കൊണ്ടുപോയ തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വച്ച സ്കൂള്‍ അധികൃതര്‍ അതു തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് മാതാവിന്റെ പ്രതിഷേധം. മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിന് വേറെ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പഴയങ്ങാടി പള്ളിക്കരയിലെ തയ്യല്‍ ജോലിക്കാരിയായ സമീറയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എട്ടുമാസം മുമ്പ് സ്കൂളില്‍ പിടിച്ചുവച്ച മൊബൈല്‍ ഫോണ്‍ ഇളയ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായെങ്കിലും തിരികെ നല്‍കണമെന്നാണ് സമീറയുടെ ആവശ്യം.
പുതിയങ്ങാടി ജമാഅത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാന അധ്യാപകനാണ് വിദ്യാര്‍ത്ഥി കലോത്സവ ദിവസം സ്കൂളില്‍ കൊണ്ടുപോയ ഫോണ്‍ പിടിച്ചുവച്ചത്.മൂന്ന് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന സമീറയുടെ ആത്മവിശ്വാസം കൈയിലുള്ള തയ്യില്‍ മെഷീനാണ്. കുഞ്ഞുങ്ങളെ പഠിപ്പിക്കലും വീട്ടുചെലവും മാസച്ചിട്ടിയും കഴിഞ്ഞ് മിച്ചം പിടിച്ച് 10,000 രൂപ കൊടുത്ത് വാങ്ങിയ ഒരു മൊബൈല്‍ ഫോണ്‍ ആണ് സമീറയെ ഇപ്പോള്‍ അലട്ടുന്നത്. എട്ടു മാസം മുമ്പ് സ്കൂളില്‍ യുവജനോത്സവം നടന്നപ്പോള്‍ കൂട്ടുകാരുടെ ഒപ്പനയുടെ ഫോട്ടോ എടുക്കാനായി ഷസ ഉമ്മയോട് ഫോണും വാങ്ങി സ്കൂളിലേക്ക് പോയി.
എന്നാല്‍ പ്രധാനധ്യാപകന് ഫോണ്‍ പിടിച്ചുവച്ചു. മിടുക്കിയായി പഠിക്കുന്ന ഷസയ്ക്ക് ഈ സംഭവത്തിന് ശേഷം സ്കൂളില്‍ പോകാന്‍ തന്നെ വലിയ വിഷമമായി. എസ് എസ് എല്‍ സി പരീക്ഷ എങ്ങനെയോ എഴുതി തീര്‍ക്കുകയായിരുന്നു. പത്താം ക്ലാസ് ഒക്കെയല്ലേ കൂട്ടുകാരുമായി ഫോട്ടോ ഒക്കെ എടുക്കാമെന്ന് കരുതിയാണ് ഫോണ്‍ കൊണ്ട് പോയതെന്ന് ഷസ പറയുന്നു. പരാതിയുമായി സമീറ പഴയങ്ങാടി സിഐ രാജേഷിനടുത്തും പോയി. എന്നാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് സമീറയുടെ പരാതി. ഈ കാര്യവും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Keywords: Payyannur, Kerala, News, Mother, Complaint, Chief Minister, Mobile, Student, School, Mother complained to the chief minister to return the mobile phone from school authorities

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.