നിരീക്ഷണം ശക്തമാക്കിയിട്ടും കര്‍ണാടകയില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം പെരുകുന്നു: കര്‍ണ്ണാടകത്തില്‍ നിന്നും കാട്ടുപാത വഴി എത്തിയത് എട്ടുപേര്‍
Apr 25, 2020, 09:39 IST
കണ്ണൂര്‍: (www.kvartha.com 25.04.2020) നിരീക്ഷണം ശക്തമാക്കിയിട്ടും കര്‍ണ്ണാടകത്തില്‍ നിന്നും കാട്ടുപാത വഴി അതിര്‍ത്തികടന്നെത്തുന്നവരുടെ എണ്ണം പെരുകുന്നു. വെള്ളിയാഴ്ച വീണ്ടും അതിര്‍ത്തി കടന്നെത്തിയത് എട്ടുപേരാണ്. ബര്‍ണാനി വഴി ആറളം ഫാമിലെത്തിയ രണ്ടു പേരേയും മാക്കൂട്ടം വഴി ചരലിലെത്തിയ രണ്ടുപേരെയും പൊലീസും ആരോഗ്യ വകുപ്പും പിടികൂടി കൊവിഡ് കെയര്‍ സെന്ററിലാക്കി. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ കര്‍ണ്ണാടകത്തില്‍ നിന്നും അതിര്‍ത്തികടന്നെത്തിയവര്‍ 61 ആയി.
സോമവാര്‍ പേട്ടയില്‍ കുരുമുളക് പറിക്കാന്‍ പോയ പേരാവൂര്‍ സ്വദേശികളായ രണ്ടുപേരാണ് രണ്ട് ദിവസമെടുത്ത് പെരുമ്പാടി-മാക്കൂട്ടം വഴി ബ്രഹ്മഗിരി വന്യജീവി സങ്കേതം നടന്ന് കടന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അയ്യങ്കുന്ന് പഞ്ചായത്തിലെ ചരളില്‍ എത്തിയത്. കരിക്കോട്ടക്കരി എസ് ഐ മുഹമ്മദ് നജ്മി, സിവില്‍ പൊലീസ് ഓഫീസര്‍ ഷബീര്‍ അലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് 108 ആംബുലന്‍സില്‍ ഇവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ബര്‍നാനി വനത്തിലൂടെ എത്തിയ രണ്ടുപേരെയാണ് ആറളം ഫാമില്‍ നിന്നും പിടികൂടിയത്. ഇതുവരെ പിടികൂടിയ 61 പേരില്‍ നാലുപേര്‍ കണ്ണൂരിലും ബാക്കിയുള്ളവര്‍ ഇരിട്ടിയിലെ കൊവിഡ് കെയര്‍ സെന്ററിലുമാണ് ഉള്ളത്.
Keywords: Kannur, News, Kerala, Border, Crossing, Natives, Police, People, Covid care centre, Karnataka, more people crossing border from Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.