Eldhose Kunnappilly | 'ഒരു തെറ്റും ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും'; എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) പീഡനക്കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മടങ്ങിവരവ്. ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.

പാര്‍ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ഫോണില്‍ സംസാരിച്ചുവെന്നും എല്‍ദോസ് പറഞ്ഞു. താന്‍ സംസ്ഥാനം വിട്ട് പോയിട്ടില്ല, കോടതിയുടെ മുന്നിലായിരുന്നുലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി എല്‍ദോസിന് മുന്നില്‍ വച്ചിട്ടുള്ളത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
Keywords: Kochi, News, Kerala, House, Court, Molestation, Case, MLA, Molestation case: Eldhose Kunnappilly MLA came back to home