കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമം
കൊല്ലം: കൊല്ലം റെയില്‍ വേ സ്റ്റേഷനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശി ബേബിയാണ്‌ അറസ്റ്റിലായത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം മകനുമുണ്ടായിരുന്നു.

മകനുമൊത്ത് കോട്ടയത്തേയ്ക്ക് പോവാന്‍ ട്രെയിന്‍ കാത്തുനില്‍ക്കേയാണ്‌ സ്ത്രീക്കെതിരെ അപമാനശ്രമമുണ്ടായത്. ഇയാള്‍ ഹോട്ടല്‍ തൊഴിലാളിയാണ്‌. അപമാനശ്രമം ശ്രദ്ധയില്‍പെട്ട മറ്റ് യാത്രക്കാരും പോലീസും ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്. 

കഴിഞ്ഞ മൂന്ന്‌ ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണ്‌ ഇത്. ഇതിനുമുന്‍പ് നടന്ന മൂന്ന്‌ കേസുകളിലും പോലീസുകാരും ബിഎസ്.എഫ് ജവാനുമായിരുന്നു പ്രതികള്‍. 

അടുത്തിടെ റെയില്‍ വേകളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ കൂടിവരികയാണ്‌. ട്രെയിനില്‍ വച്ചുണ്ടായ മോഷണശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സൗമ്യയുടെ മരണത്തെതുടര്‍ന്ന്‌ റെയില്‍ വേകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറേ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും അധികാരികള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കെതിരെ നിസംഗ മനോഭാവമാണ്‌ സ്വീകരിക്കുന്നത്.

English Summery
Molestation attempt in Kollam railway station 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia