CRC Seeks Report | വിദ്യാര്‍ഥിനിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന സംഭവം: ബാലാവകാശ കമീഷന്‍ റിപോര്‍ട് തേടി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിദ്യാര്‍ഥിനിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന സംഭവത്തില്‍ ബാലാവകാശ കമീഷന്റെ ഇടപെടല്‍. നിസാരമായി കരുതേണ്ട കേസല്ല ഇതെന്ന് ബാലാവകാശ കമീഷന്‍ നിരീക്ഷിച്ചു. സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമീഷനറും ചൈല്‍ഡ് പ്രൊടക്ഷന്‍ ഓഫീസറും 15 ദിവസത്തിനുള്ളില്‍ റിപോര്‍ട് നല്‍കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Aster_MIMS

സ്‌കൂളുകളില്‍ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്നും ബാലവകാശ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍ അറിയിച്ചു. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടെയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടപടികള്‍ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

CRC Seeks Report | വിദ്യാര്‍ഥിനിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന സംഭവം: ബാലാവകാശ കമീഷന്‍ റിപോര്‍ട് തേടി

ലഹരി നല്‍കി സഹപാഠി വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അന്വേഷണം ശക്തമാക്കുമെന്ന് കണ്ണൂര്‍ അസി. പൊലീസ് കമീഷനര്‍ ടി കെ രത്നകുമാര്‍ പറഞ്ഞു. സമാനരീതിയില്‍ കെണിയിലായ പതിനെന്നോളം പെണ്‍കുട്ടികളെ അറിയാമെന്ന് വിദ്യാര്‍ഥിനി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നത്. ലഹരിമാഫിയ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും ഈക്കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അസി. പൊലീസ് കമീഷനര്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂള്‍ കുട്ടികളില്‍ ലഹരിയെത്തിക്കുന്നതിന് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി പൊലീസ് ഗൗരവകരമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ എക്സൈസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ജാഗ്രതാ സമിതി, എന്‍ എസ് എസ് എന്നിവയുമായി ചേര്‍ന്ന് അതിശക്തമായ ബോധവല്‍ക്കരണത്തിനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

Keywords: Kannur, News, Kerala, Molestation, school, Student, Molestation against student; Child Rights Commission seeks action taken report.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia