മോഡി ഭക്തര്‍ക്ക് പിണറായിയുടെ രക്തഹാരം; സേട്ടിന്റെ അനുയായികള്‍ പുറമ്പോക്കില്‍

 


തിരുവനന്തപുരം:  ഐ.എന്‍.എല്ലിനെ ഇടതു മുന്നണിയില്‍ ചേര്‍ക്കാന്‍ മതേതര സ്വഭാവത്തെക്കുറിച്ചുള്ള തീരാത്ത ആശങ്ക തടസമാക്കിയ സി.പി.എം നരേന്ദ്ര മോഡിയുടെ പേരില്‍ സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ച നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ വേണ്ടിവന്നത് മണിക്കൂറുകള്‍ മാത്രം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ടു പങ്കെടുത്ത് തങ്ങളെ സ്വീകരിക്കണം എന്ന ഉപാധി ബി.ജെ.പി വിമതര്‍ മുന്നോട്ടുവച്ചതായാണു സൂചന. അത് പാര്‍ട്ടി അംഗീകരിക്കുകയും ചെയ്തു.

സി.പി.എമ്മിന്റെയും മുന്നണിയിലെ മറ്റു കക്ഷികളുടെയും പെരുമാറ്റത്തില്‍ മനംമടുത്ത് ഐ.എന്‍.എല്ലില്‍ ഒരു വിഭാഗം മുസ്ലിം ലീഗിലേക്കു പോയപ്പോള്‍ പോകാതെ ഉറച്ചുനിന്നവരെ ഇപ്പോഴും നിര്‍ത്തിയിരിക്കുന്നത് പുറമ്പോക്കില്‍. അതില്‍ പ്രതിഷേധിച്ച ഐ.എന്‍.എല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേക തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നിട്ടും അവരെ അവഗണിക്കുന്നതിനിടയിലാണ് ബി.ജെ.പി വിമതരെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ പിണറായി വിജയന്‍ തന്നെ എത്തിയത്.
മോഡി ഭക്തര്‍ക്ക് പിണറായിയുടെ രക്തഹാരം; സേട്ടിന്റെ അനുയായികള്‍ പുറമ്പോക്കില്‍

പിണറായിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രക്തഹാരം അണിയിച്ചു സ്വീകരിച്ച ബി.ജെ.പി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.കെ വാസുവാണ് കണ്ണൂരിലെ സി.പി.എമ്മുകാരെ കൊലക്കത്തിക്ക് ഇരയാക്കാന്‍ മുഖ്യ ആസൂത്രകനായിരുന്നതെന്നാണു സൂചന. പി. ജയരാജനെ തിരുവോണ ദിനത്തില്‍ വീട്ടില്‍ കയറി വെട്ടി നുറുക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വാസുവാണെന്ന് മുന്‍ സി.പി.എം എം.പിയും നിലവില്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ എ.പി അബ്ദുല്ലക്കുട്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.
മോഡി ഭക്തര്‍ക്ക് പിണറായിയുടെ രക്തഹാരം; സേട്ടിന്റെ അനുയായികള്‍ പുറമ്പോക്കില്‍
ഐ.എന്‍.എല്ലിനെ മുന്നണിയില്‍ എടുക്കുന്നതിനെ എതിര്‍ക്കുകയും പി.ഡി.പിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയതിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്ത വി.എസ് അച്യുതാനന്ദന്‍ നേരത്തേതന്നെ നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. അതിന്റെകൂടി പേരിലാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി യോഗം പരസ്യമായി ശാസിച്ചത്.

ഐ.എഫ്.ഡി.പി എന്ന പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും ലോക്‌സഭയിലേക്ക് അതിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിയാവുകയും ചെയ്ത പി.സി തോമസ് ഇടതുമുന്നണി ഘടക കക്ഷി നേതാവാണ് ഇപ്പോള്‍. തോമസ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്ന് ഇടതുമുന്നണിയില്‍ എത്തുമ്പോഴും, പഴയ ലീഗ് ബന്ധത്തിന്റെ പേരില്‍ ഐ.എന്‍.എല്ലുകാര്‍ സംശയ നിഴലില്‍ പുറത്തു നില്‍ക്കുകയായിരുന്നു. പിന്നീട് ജോസഫ് യു.ഡി.എഫിലേക്ക് പോയപ്പോള്‍ പി.സി തോമസ് ചെയര്‍മാനായി രൂപീകരിച്ച കേരള കോണ്‍ഗ്രസിന് ഇടതു മുന്നണിയില്‍ തുടരാന്‍ തടസമുണ്ടായില്ല.

അബ്ദുല്ലക്കുട്ടി നിയമസഭയിലും വി.എസ് പുറത്തും ഉന്നയിച്ച വിമര്‍ശനം കണ്ണൂരിലും മറ്റിടങ്ങളിലും സി.പി.എമ്മിനുള്ളില്‍ പുകയുകയാണ് ഇപ്പോള്‍. അത് മനസിലാക്കിക്കൂടിയാണത്രേ, കണ്ണൂരിലെ പാര്‍ട്ടി രക്തസാക്ഷികള്‍ വാസുവിന്റെയും മറ്റും വരവില്‍ അഭിമാനിക്കുമെന്ന് പ്രസംഗിച്ചത്. വര്‍ഗീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവര്‍ നിലപാടു മാറ്റി മതേതര പാര്‍ട്ടിയിലേക്ക് വരുന്നു എന്നാണ് ഇതിനു ന്യായീകരണമായി പിണറായി നല്‍കിയ വിശദീകരണം. അതേ മാതൃകയില്‍ സി.പി.എം വര്‍ഗീയ പാര്‍ട്ടിയായി കണക്കാക്കുന്ന ലീഗില്‍ നിന്ന് പിരിഞ്ഞ്, പേരില്‍ പോലും മുസ്്‌ലിം പരാമര്‍ശം ഒഴിവാക്കിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന ഐ.എന്‍.എല്‍ രൂപീകരിച്ചത്. പക്ഷേ, രാജ്യത്തെ മുസ്്‌ലിം നേതാക്കളില്‍ ഏറ്റവും ഉന്നത സ്ഥാനത്തായിരുന്ന ഇബ്രാംഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഐ.എന്‍.എല്ലിനെ അന്നുമിന്നും നമോ വിചാര്‍ മഞ്ചിന്റെയത്ര മതേതരമായി സി.പി.എം കണ്ടിട്ടില്ല.

ബി.ജെ.പി നേതൃത്വവുമായി പിണങ്ങിയപ്പോള്‍ ഒ.കെ വാസുവും കൂട്ടരും, ലീഗ് വിട്ടവര്‍ ചെയ്തതുപോലെ മതേതര സ്വഭാവമുള്ള സംഘടന രൂപീകരിക്കുകയല്ല ചെയ്തത്. മറിച്ച് കൂടുതല്‍ തീവ്ര ഹിന്ദുത്വ സ്വഭാവമുള്ള നമോ ( നരേന്ദ്ര മോഡി) വിചാര്‍ മഞ്ച് രൂപീകരിക്കുകയാണ് ചെയ്തത്. പക്ഷേ, അവരെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിക്കുകയും പിണറായി നേരിട്ടെത്തി അവരെ സ്വീകരിക്കുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : INL, BJP, Narendra Modi, CPM, Pinarayi vijayan, Kerala, Politics, Muslim-League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia