സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണിന്‌ വിലക്ക്

 


ADVERTISEMENT

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണിന്‌ വിലക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ജോലിസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ജീവനക്കാരുടെ നിരന്തരമായ ഫോണ്‍ വിളികള്‍ പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ്‌ ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവിന്റെ കാര്യക്ഷമമായ നടത്തിപ്പ് അതാത് ഓഫീസ് മേധാവികള്‍ക്കാണ്‌. മൊബൈല്‍ വിലക്ക് സംബന്ധിച്ച തീരുമാനം ഫെബ്രുവരി മാസത്തില്‍ എടുത്തിരുന്നു.

എന്നാല്‍ ഉത്തരവ് വകുപ്പ് മേധാവികള്‍ക്ക് നല്‍കിയത് ഇപ്പോഴാണ്. ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉത്തരവ് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

English Summery
Mobile phone banned in government offices in state 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia