സതീശനേയും പ്രതാപനേയും പോലെ തരം താഴാനില്ല: എം.എം ഹസന്‍

 


ADVERTISEMENT

സതീശനേയും പ്രതാപനേയും പോലെ തരം താഴാനില്ല: എം.എം ഹസന്‍
കോഴിക്കോട്: വിഡി സതീശനേയും ടിഎന്‍ പ്രതാപനേയും പോലെ തരം താഴാനില്ലെന്ന്‌ കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍. കാക്കകള്‍ക്കും കുരുവികള്‍ക്കും ഒരു മണ്ഡലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. എന്നാല്‍ താന്‍ ദേശാടനപക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണ്‌. നെല്ലിയാമ്പതിയില്‍ എം.എല്‍.എമാര്‍ സതീശന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ഇടപെടാഞ്ഞതില്‍ നിരാശയുണ്ടെന്നും ഹസന്‍ പറഞ്ഞു. ഗ്രീഡി പൊളിറ്റിക്സ് എന്ന പദം കൊണ്ട് ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചില്ല. ആ തൊപ്പി ആര്‍ക്കാണോ ചേരുന്നത് അവര്‍ അണിയട്ടെ. നെല്ലിയാമ്പതി വനഭൂമിയാണെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

വിഡി സതീശനും ടിഎന്‍ പ്രതാപനും എം.എം ഹസനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ്‌ ഹസന്റെ പ്രതികരണം. നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള വാഗ്വാദങ്ങളും അഭിപ്രായവിത്യാസങ്ങളും തുടരുകയാണ്‌. കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തിപോന്നിരുന്ന നിയോജകമണ്ഡലങ്ങളില്‍ ആര്‍ത്തിപൂണ്ട ദേശാടന പക്ഷിയെപോലെ പറന്നിറങ്ങുന്ന നേതാവാണ് എം എം ഹസ്സനെന്നാണ് വി ഡി സതീശനും ടി എന്‍ പ്രതാപനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Key Words: Kerala, M.M Hassan, V.D Satheeshan, T.N Prathapan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia