SWISS-TOWER 24/07/2023

എം.എം മണിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

 


ADVERTISEMENT

എം.എം മണിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ഇടുക്കി: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയെ ഈ മാസം 30-വരെ പോലീസ് കസ്റഡിയില്‍ വിട്ടു. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടാണ് മണിയെ പോലീസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയുടെ ഉത്തരവ് പ്രകാരമാണ് മണിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കേസില്‍ അറസ്റ്റിലായ മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ കോടതി 30-നാണു പരിഗണിക്കുന്നതെങ്കിലും മണിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം മണിയെ നെടുങ്കണ്ടം ഗസ്റ് ഹൗസിൽ ചോദ്യം ചെയ്യും. ഇതിനുള്ള സജീകരണങ്ങള്‍ സംഘം നേരത്തെ ഒരുക്കിയിരുന്നു.

നിരവധി രോഗങ്ങളുണ്ടെന്നും കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും മണിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. കേസില്‍ അറസ്റ്റിലായ കൈനകരി കുട്ടന്‍, ഒ.ജി.മദനന്‍ എന്നിവരുടെ ജാമ്യാപേക്ഷയും നെടുങ്കണ്ടം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Keywords: Kerala, MM Mani, Anjeri Baby, Murder case, Police custody, Send, Idukki, Nedumkandam, Court, Order,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia