SWISS-TOWER 24/07/2023

മണിയുടെ പ്രസംഗത്തില്‍ രാഷ്ട്രീയ പിശക് മാത്രം: പിണറായി

 


ADVERTISEMENT

മണിയുടെ പ്രസംഗത്തില്‍ രാഷ്ട്രീയ പിശക് മാത്രം: പിണറായി
കൊച്ചി: വിവാദപ്രസംഗം നടത്തിയ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസംഗത്തില്‍ ഉണ്ടായത് രാഷ്ട്രീയ പിശക് മാത്രമാണെന്ന്‌ പിണറായി. രാഷ്ട്രീയ പിശകിന്റെ പേരില്‍ മണിക്കെതിരെ കേസെടുക്കാനാകില്ല. മണിക്കെതിരെ കൈക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയുടെ കൂടെനിന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാക്കി. ടിപി കൊല്ലപ്പെടും വരെ എല്‍.ഡി.എഫിന്‌ അനുകൂലമായിരുന്നു നെയ്യാറ്റിന്‍ കര. മാധ്യമങ്ങളും പോലീസും കൂടെയുള്ള ചിലരും പ്രശ്‌നമുണ്ടാക്കിയെന്നും പിണറായി പറഞ്ഞു. സിപിഐഎം എറണാകുളം മധ്യമേഖലാ കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ടിംഗിലാണ് പിണറായി നെയ്യാറ്റിന്‍ കരയിലെ വിജയസാധ്യത പരാമര്‍ശിച്ചത്.

English Summery
MM Mani's speech was a political mistake: Pinarayi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia