എം.എം മണിയെ ആറ് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം.എം മണിയെ ആറ് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: വിവാദപ്രസംഗം നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ എം.എം മണിയെ പാര്‍ട്ടി ആറ്‌ മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ്‌ തീരുമാനം.

ടിപി വധത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രതികൂട്ടിലായ സാഹചര്യത്തില്‍ ഇടുക്കിയില്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത വിശദീകരണ യോഗത്തിലാണ്‌ എം.എം മണി വിവാദ പ്രസംഗം നടത്തിയത്. രാഷ്ട്രീയ എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്ന് എം എം മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നേരത്തെ നീക്കിയിരുന്നു. എം എം മണിക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. എന്നാല്‍ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മണിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

നടപടിയില്‍ വിഷമമില്ലെന്നും പാര്‍ട്ടിയില്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും എം.എം മണി പ്രതികരിച്ചു. താന്‍ പുല്ലുപോലെയാണ് എല്ലാം കാണുന്നത്. നടപടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പിണറായി വിജയന്‍ പറയുമെന്നും മണി പ്രതികരിച്ചു. 

എന്നാല്‍ വിഎസിനെതിരെയുള്ള ഏറനാടന്‍ തമാശ പൊട്ടിച്ച ടി.കെ ഹംസയ്ക്കെതിരെ പാര്‍ട്ടി നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല.

English Summery
MM Mani suspended from the party for six months 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia