വണ്‍, ടൂ, ത്രീക്ക് പിന്നാലെ ചെരപ്രയോഗം; എം.എം മണി വീണ്ടും വെട്ടില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 25.10.2014) കുപ്രസിദ്ധമായ വണ്‍, ടൂ, ത്രീ പ്രസംഗത്തിലൂടെ, വകവരുത്തിയ രാഷ്ട്രീയ പ്രതിയോഗികളുടെ പട്ടിക പൊതുവേദിയില്‍ അക്കമിട്ടു നിരത്തിയതിന് അഴിയെണ്ണിയ സി.പി.എം ജില്ലാ സെക്രട്ടറി എം.എ മണിക്ക് വീണ്ടും നാവു വിനയായി. ഇക്കുറി കുമളിയില്‍ സിപിഎം നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമാണ് വിവാദം ക്ഷണിച്ചുവരുത്തിയത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പിടികൂടാത്ത പോലീസ് ചെരയ്ക്കാന്‍ പോകട്ടെ എന്ന പ്രയോഗമാണ് പുലിവാലായത്. ഇത് ക്ഷുരകവൃത്തിയെ അധിക്ഷേപിക്കലാണെന്ന് ആരോപിച്ച് ബാര്‍ബര്‍ തൊഴിലാളികള്‍ രംഗത്തെത്തി. കേരള സ്റ്റേറ്റ് ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലയിലെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും സിപിഎമ്മിന് പിരിവ്
നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
വണ്‍, ടൂ, ത്രീക്ക് പിന്നാലെ ചെരപ്രയോഗം; എം.എം മണി വീണ്ടും വെട്ടില്‍

പ്രശ്‌നം തൊഴിലാളി വര്‍ഗത്തിന്റേതായതോടെ വിശദീകരണത്തിന് മണി നിര്‍ബന്ധിതനായി. താന്‍ നടത്തിയ പ്രസംഗത്തിന്റെ ഉദേശശുദ്ധിയെ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതായി എം.എം മണി കുറ്റപ്പെടുത്തി. ജോയ്‌സ് ജോര്‍ജ് എംപിക്കെതിര കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന കൈയേറ്റവും യോഗം അലങ്കോലപ്പെടുത്തലും തടയാന്‍ ഒരു ശ്രമവും നടത്താതിരിക്കുന്ന പോലീസ് നിലപാടിനെതിരെയാണ് താന്‍ പ്രസംഗിച്ചത്.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാന്‍ പോലീസിന് കഴിയില്ലെങ്കില്‍  കുപ്പായം ഊരിവച്ച് മറ്റ് പണി ചെയ്യാന്‍ നോക്കുന്നതാണ് നല്ലതെന്നാണ് താന്‍ ഉദ്ദേശിച്ച് പ്രസംഗിച്ചത്. ഇങ്ങനെ പരാമര്‍ശിക്കുമ്പോള്‍ പോലീസുകാരെയല്ലാതെ മറ്റേതെങ്കിലും വിഭാഗത്തെയൊ അവരുടെ സംഘടനകളെയൊ അപകീര്‍ത്തിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല. തൊഴിലാളി വര്‍ഗത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് തൊഴിലിന്റെ മഹത്വം സംബന്ധിച്ച് നല്ല ബോധ്യമുണ്ട്. എന്റെ പ്രസംഗം മൂലം ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ തെറ്റിദ്ധാരണയോ മനോവിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി മണി പറഞ്ഞു.

'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ കാക്കിക്കുപ്പായം ഊരിവച്ച് പോലീസുകാര്‍ ചെരയ്ക്കാന്‍ പോകുന്നതാണു നല്ലത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ചെറിയ തട്ടലും മുട്ടലുമൊക്കെ ഉണ്ടാകും.

എംപിയെ കൈകാര്യം ചെയ്യാനും കരിങ്കൊടി കാട്ടാനും യൂത്ത് കോണ്‍ഗ്രസ് എത്തിയാല്‍ നല്ല പെട കൊള്ളും. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏഭ്യനും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
നികൃഷ്ട ജീവിയുമാണ്. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയാല്‍ പ്രതികരിക്കും,
കോണ്‍ഗ്രസുകാരെ പാഠം പഠിപ്പിക്കും. മണക്കാട്ടെ പ്രസംഗത്തിന്റെ പേരില്‍ എനിക്കെതിരെ
കേസെടുത്തതോടെ ഞാന്‍ രാജ്യം മുഴുവന്‍ പ്രശസ്തനായി.- ഇതായിരുന്നു മണിയുടെ പ്രസംഗം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

വണ്‍, ടൂ, ത്രീക്ക് പിന്നാലെ ചെരപ്രയോഗം; എം.എം മണി വീണ്ടും വെട്ടില്‍


Keywords : Idukki, CPM, Controversy, Kerala, MM Mani. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script