നെല്ലിയാമ്പതി യുഡിഎഫ് ഉപസമിതി: എം.എം ഹസന്‍ രാജിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെല്ലിയാമ്പതി യുഡിഎഫ് ഉപസമിതി: എം.എം ഹസന്‍ രാജിവച്ചു
തിരുവനന്തപുരം: നെല്ലിയാമ്പതി യുഡിഎഫ് ഉപസമിതി കണ്‍ വീനര്‍ സ്ഥാനം എം.എം ഹസന്‍ രാജിവച്ചു. പത്രസമ്മേളനത്തിലാണ്‌ എം.എം ഹസന്‍ രാജി പ്രഖ്യാപിച്ചത്. സമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ രാജിയെന്ന്‌ ഹസന്‍ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും രാജിക്കാര്യം ചര്‍ച്ചചെയ്തതാ​യി എം.എം ഹസന്‍ അറിയിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത് മുന്‍ വിധിയിലാതെയാണെന്നും നെല്ലിയാമ്പതി സന്ദര്‍ശനത്തോടെ എം.എല്‍.എമാര്‍ അച്ചടക്കലംഘനം നടത്തിയതായും ഹസന്‍ ആരോപിച്ചു.

നെല്ലിയാമ്പതി പ്രശ്നത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും പിസി ജോര്‍ജ്ജും തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നാണ്‌ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാവിലെ നെല്ലിയാമ്പതി സന്ദര്‍ശിക്കാനായി എത്തിയത്. 

English Summery
MM Hasan resigned from Nelliyampathy UDF deputy committee
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia