ഇരവഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 5, 2020, 17:31 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 05.07.2020) ഇരവഞ്ഞിപ്പുഴയില്‍ ഇരുവഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയില്‍ ചവര്‍നാല്‍ ഷിനോയിയുടെ മകന് ജെയിംസിന്റെ (20) മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം പുല്ലൂരാംപാറ പത്തായപ്പാറകടവില് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവെയാണ് ജെയിംസ് ഒഴുക്കില്‍പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആദ്യം തിരച്ചില്‍ ആരംഭിച്ചു. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി തിരച്ചില്‍ തുടര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് 10 മണിയോടെ ആദ്യ ദിവസത്തെ തിരച്ചില്‍ ജെയിംസിനെ കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചെങ്കലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ അപകടമുണ്ടായ സ്ഥലത്തിന് സമീപത്തുനിന്ന് തന്നെ ജെയിംസിന്റെ മൃതദേഹം കണ്ടെത്തിയത്.
താമരശ്ശേരി താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ ശ്രീധരന്, ഫയര്‍ഫോഴ്സ് അസി. ഓഫീസര്‍ വിജയന്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ജെ കുര്യാച്ചന്, വിത്സന് താഴത്തുപറമ്പില്‍, തിരുവമ്പാടി വിലേജ് ഓഫീസര്‍ മാര്ട്ടിന് എന്നിവരുടെ നേതൃത്വത്തില്‍ മുക്കം ഫയര്‍ഫോഴ്സ്, തിരുവമ്പാടി പൊലീസ്, സിവില്‍ ഡിഫന്‍സ്, ഓമശ്ശേരിയിലെ കര്‍മ്മയുടെ പ്രവര്‍ത്തകര്‍, രാഹുല്‍ ബ്രിഗേഡ് അടക്കമുള്ള പരിസരങ്ങളിലെ മറ്റു സന്നദ്ധ സംഘങ്ങളും, നാട്ടുകാരും തെരച്ചിലില്‍ പങ്കെടുത്തിരുന്നു.
Keywords: Kozhikode, News, Kerala, Missing, Drowned, Youth, Dead Body, Police, River, Iravanji puzha, Missing, Missing youth's body found in Kozhikode Iravanji puzha

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.