കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Sep 21, 2021, 16:14 IST
ADVERTISEMENT
തിരുവല്ല: (www.kvartha.com 21.09.2021) കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരണം ഒറ്റ വേലില്‍ രഘുവിന്റെ മകന് സൂരജ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സൂരജിനെ വീട്ടില്‍ നിന്നും കാണാതായിരുന്നു. നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സൂരജ് അടുത്ത കാലത്താണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. മാതാവ്: ഗീത, സഹോദരങ്ങള്‍: രാജേഷ്, റെജിന്‍.
Keywords: News, Kerala, Found Dead, Missing, Death, Missing youth found hanging from tree near house
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

