കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; തെരച്ചിലിനൊടുവില്‍ അലമാരയില്‍ ഉറങ്ങിക്കിടക്കുന്ന മൂന്നുവയസുകാരനെ കണ്ടെത്തി
Feb 8, 2020, 13:30 IST
ആര്യനാട്: (www.kvartha.com 08.02.2020) വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരനെ കാണാതായി. കുഞ്ഞിനു വേണ്ടി ബന്ധുക്കള്‍ എല്ലായിടത്തും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ചെറിയാര്യനാട്ടാണ് സംഭവം. സംഭവമറിഞ്ഞ് നാട്ടുകാരും തുടര്‍ന്ന് ആര്യനാട് പൊലീസും വീട്ടിലെത്തി തിരച്ചില്‍ നടത്തി. ഇതിനിടയില്‍ കുഞ്ഞിനെ കാണാതായ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു.
അവസാനം രണ്ട് മണിയോടെ വീട്ടിനുള്ളിലെ അലമാരയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇതിനുള്ളില്‍ ഇരുന്ന് ഉറങ്ങിപ്പോയ കുഞ്ഞിനെ കണ്ടെത്തിയത്. ആദ്യം അലമാരയ്ക്കുള്ളില്‍ നോക്കിയിരുന്നു. എന്നാല്‍ വസ്ത്രം വീണ് കിടന്നതിനാലാണ് കുഞ്ഞിനെ കാണാന്‍ കണ്ടെത്താന്‍ കഴിയാതെ വന്നത്.
Keywords: News, Kerala, Missing, Child, Police, House, Three year old baby, Cupboard, Aryanad, Found, Missing three year old baby find in cupboard in thiruvananthapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.