Body Found | കോഴിക്കോട് പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുല്‍ നസീറിന്റെ മകന്‍ മിഥിലാജ് (21) ആണ് മരിച്ചത്. കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റര്‍ മാറി കൈതക്കുണ്ടിനടുത്ത് വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു. 
Aster_MIMS

പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെ മിഥിലാജ് ആറാളക്കല്‍ ഭാഗത്ത് ഒഴുക്കില്‍പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. 

Body Found | കോഴിക്കോട് പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ അഗ്‌നിശമനസേനാ സംഘവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ ആരംഭിച്ചത്. കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Keywords: Kozhikode, News, Kerala, Missing, Found Dead, River, Missing student's found dead in river.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia