പകല്‍ ടൗണില്‍ കറങ്ങി, രാത്രിയില്‍ റയില്‍വെ സ്‌റ്റേഷനില്‍ കിടന്നുറങ്ങി, കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഒടുവില്‍ പോലീസ് കണ്ടെത്തി
Jul 22, 2015, 16:30 IST
തൃശൂര്‍: (www.kvartha.com 22.07.2015) കാണാതായ വരവൂര്‍ തളി സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ത്ഥികളെ പോലീസ് കണ്ടെത്തി. തളി കീഴ്തുള്ളിക്കല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഹസീബ് (17) കുറുഞ്ചാമയില്‍ അബ്ബാസിന്റെ മകന്‍ അസ്‌കര്‍ (17) എന്നിവരേയാണ് കാണാതായത്.
എരുമപ്പെട്ടി എസ്.ഐ വി.ജെ ജോണിന്റെ നേതൃത്വത്തില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തലശ്ശേരി പെര്‍ഫെക്ട് കോളജിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇവര്‍ കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ കോളജിലേക്ക് പോയതാണ്.
വൈകിട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കോളജില്‍ എത്തിയിട്ടില്ലന്ന് അറിയാന്‍ കഴിഞ്ഞു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥനത്തില്‍ പോലീസ് അന്ന് തന്നെ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച എറണാകുളത്തായിരുന്ന കുട്ടികള്‍ പകല്‍ മുഴുവന്‍ ടൗണില്‍ കറങ്ങി നടക്കുകയും രാത്രിയില്‍ റയില്‍വെ സ്റ്റേഷനില്‍ കിടന്നുറങ്ങുകയും ചെയ്തു.

Keywords : Thrishure, Missing, Students, Police, Investigates, Kerala, Asker, Haseeb, College Students.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.