സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനം യുഡിഎഫിന് തിരിച്ചടിയാകും: ഒ രാജഗോപാല്‍
Apr 25, 2012, 16:00 IST
ADVERTISEMENT
തിരുവനന്തപുരം: നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലുണ്ടായ അഭിപ്രായ ഐക്യം നെയ്യാറ്റിന്‍ കരയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും രാജഗോപാല്‍ പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജഗോപാല്‍. അതേസമയം നെയ്യാറ്റിന്‍ കരയില്‍ എന്‍.എസ്.എസ് സമദൂരം പാലിക്കുമെന്ന് സുകുമാരന്‍ നായര്‍ അറിയിച്ചു.
English Summery
Minority favor attitude will result UDF failure in Neyyattinkara, says O Rajagopal
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

