കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും സി പി എം നേതാവും അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com 22.11.2016) അഞ്ചല്‍ രാമചന്ദ്രന്‍ വധക്കേസില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെയും സി പി എം നേതാവിനെയും സി ബി ഐ അറസ്റ്റ് ചെയ്തു. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് മാക്‌സണ്‍, സി പി എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐ എന്‍ ടി യു സി ഏരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ അഞ്ചല്‍ രാമഭദ്രനെ 2010 ഏപ്രില്‍ 10നാണ് വീട്ടിനുളളില്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കൊലപ്പെടുത്തിയത്. രാമഭദ്രന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ നടന്ന ഉത്സവുമായി ബന്ധപ്പെട്ട സംഘട്ടനത്തില്‍ ഇടപെട്ടതാണ് കൊലയിലേക്ക് നയിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിലിറക്കിയതിനാണ് രാമഭദ്രനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

മാക്‌സണ്‍ മറ്റു പ്രതികള്‍ക്കൊപ്പം കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തുവെന്നാണ് സി ബി ഐ കണ്ടെത്തിയിട്ടുള്ളത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും സി പി എം നേതാവും അറസ്റ്റില്‍

Keywords : Thiruvananthapuram, Arrest, Murder, Case, Minister, Investigates, CBI, CPM, Ministers personal staff arrested in murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia