സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: മന്ത്രി ടിപി രാമകൃഷ്ണന്‍
Apr 30, 2020, 12:29 IST
തിരുവനന്തപുരം: (www.kvartha.com 30.04.2020) സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മദ്യശാലകള്‍ തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ ബീവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യ ശാലകളും ബാറുകളും തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി കൊച്ചിയില്‍ വ്യക്തമാക്കിയത്.
സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താനായിരുന്നു നിര്‍ദേശം. ഇതിനായി എംഡി ഒമ്പത് നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ അയച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണം, കൈ കഴുകാന്‍ സംവിധാനം ഒരുക്കണം, അണു നശീകരണത്തിനുള്ള സംവിധാനം കരുതണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. സര്‍ക്കാര്‍ തീരുമാനം വന്നാല്‍ ഷോപ്പുകള്‍ തുറന്നു വൃത്തിയാക്കണമെന്നും വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക് ഡൗണ്‍ അവസാനിക്കാനിരിക്കുന്ന മെയ് 3ന് ശേഷം ലിക്കര്‍ വെന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനോ, നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനോ സാധ്യതയുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവും തയാറായിരിക്കാന്‍ ബെവ്കോ ജീവനക്കാര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Keywords: Thiruvananthapuram, News, Kerala, Minister, T P Ramakrishnan, Bars, Decision, Open, Cleaning, Government, Minister tp ramakrishnan says no decision over opening bars

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.