R Bindu | തലശേരി ബ്രണ്ണന്‍ കോളജില്‍ ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിച്ചതായി മന്ത്രി ഡോ. ആര്‍ ബിന്ദു

 


ADVERTISEMENT

കണ്ണൂര്‍:  (KVARTHA) കോഴിക്കോട് സര്‍കാര്‍ ടീചര്‍ എഡ്യൂകേഷന്‍ കോളജിലും, തലശേരി സര്‍കാര്‍ ബ്രണ്ണന്‍ ടീചര്‍ എഡ്യൂകേഷന്‍ കോളജിലും ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ബി എ ഉറുദു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ തുടര്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതും ബി എഡ് ഉര്‍ദു കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അധ്യാപക മേഖലയിലെ തൊഴില്‍ സാധ്യതയും ചൂണ്ടിക്കാട്ടി സര്‍കാര്‍ ടീചര്‍ ട്രെയിനിംഗ് കോളജുകളില്‍ ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിക്കുന്നതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
Aster_MIMS

R Bindu | തലശേരി ബ്രണ്ണന്‍ കോളജില്‍ ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിച്ചതായി മന്ത്രി ഡോ. ആര്‍ ബിന്ദു

നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും അധിക തസ്തിക സൃഷ്ടിക്കാതെയുമാണ് കോഴിക്കോട് സര്‍കാര്‍ ടീചര്‍ എഡ്യൂകേഷന്‍ കോളജിലും, തലശേരി സര്‍കാര്‍ ബ്രണ്ണന്‍ ടീചര്‍ എഡ്യുകേഷന്‍ കോളജിലും ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിക്കുന്നതിന് അനുമതി നല്‍കിയതെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കി.

Keywords: Minister, R Bindu, B. Ed, Urdu, Option, Thalassery, Brennan College, News, Kannur, Education, Minister R Bindu said that B Ed Urdu option allowed in Thalassery Brennan College.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia