R Bindu | തലശേരി ബ്രണ്ണന്‍ കോളജില്‍ ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിച്ചതായി മന്ത്രി ഡോ. ആര്‍ ബിന്ദു
Oct 14, 2023, 09:16 IST
കണ്ണൂര്‍: (KVARTHA) കോഴിക്കോട് സര്‍കാര്‍ ടീചര്‍ എഡ്യൂകേഷന്‍ കോളജിലും, തലശേരി സര്‍കാര്‍ ബ്രണ്ണന്‍ ടീചര്‍ എഡ്യൂകേഷന്‍ കോളജിലും ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ബി എ ഉറുദു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ തുടര്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതും ബി എഡ് ഉര്‍ദു കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അധ്യാപക മേഖലയിലെ തൊഴില്‍ സാധ്യതയും ചൂണ്ടിക്കാട്ടി സര്‍കാര്‍ ടീചര്‍ ട്രെയിനിംഗ് കോളജുകളില്‍ ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിക്കുന്നതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും അധിക തസ്തിക സൃഷ്ടിക്കാതെയുമാണ് കോഴിക്കോട് സര്‍കാര്‍ ടീചര്‍ എഡ്യൂകേഷന്‍ കോളജിലും, തലശേരി സര്‍കാര്‍ ബ്രണ്ണന്‍ ടീചര്‍ എഡ്യുകേഷന്‍ കോളജിലും ബി എഡ് ഉര്‍ദു ഓപ്ഷന്‍ അനുവദിക്കുന്നതിന് അനുമതി നല്‍കിയതെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കി.
Keywords: Minister, R Bindu, B. Ed, Urdu, Option, Thalassery, Brennan College, News, Kannur, Education, Minister R Bindu said that B Ed Urdu option allowed in Thalassery Brennan College.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.