P Prasad | ആധുനിക രീതിയില്‍ സജ്ജീകരിച്ച വെയര്‍ഹൗസുകള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ്

 


തലശേരി: (www.kvartha.com) ആധുനിക രീതിയില്‍ സജ്ജീകരിച്ച വെയര്‍ഹൗസുകളും ഗോഡൗണുകളും കേരളത്തില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് പദ്ധതിയുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.  സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ തലശ്ശേരി തലായിയില്‍ നിര്‍മ്മിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ 2021-22 വര്‍ഷം നല്ല വളര്‍ചയാണ് ഉണ്ടായിട്ടുള്ളത്. അത് നിലനിര്‍ത്തി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് സര്‍കാര്‍. 

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള കേരള അഗ്രോ ബിസിനസ് കമ്പനി ഉടന്‍ യഥാര്‍ഥ്യമാകും. അദ്ദേഹം പറഞ്ഞു. നബാര്‍ഡിന്റെ വെയര്‍ഹൗസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ നിന്നും 167.5 ലക്ഷം രൂപ ചെലവാഴിച്ചാണ് ഗോഡൗണിന്റെ നിര്‍മാണം. 1255 മെട്രിക് ടണ്‍ സംഭരണശേഷിയാണ് ഉള്ളത്. പരിപാടിയില്‍ നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി. 

P Prasad | ആധുനിക രീതിയില്‍ സജ്ജീകരിച്ച വെയര്‍ഹൗസുകള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ്

കെ എസ് ഡബ്ല്യൂ സി മാനേജിംഗ് ഡയറക്ടര്‍ എസ് അനില്‍ദാസ് റിപോര്‍ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ എം ജമുനാറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, വാര്‍ഡ് കൗണ്‍സിലര്‍ അജേഷ്, കെ എസ് ഡബ്ല്യൂ സി ചെയര്‍മാന്‍ മുത്തുപാണ്ടി, നബാര്‍ഡ് കണ്ണൂര്‍ ഡി ഡി എം ജിഷിമോന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫീസര്‍ ലൂയിസ് മാത്യു, തലശ്ശേരി താലൂക് സപ്ലൈ ഓഫീസര്‍ മധുസൂദനന്‍, കെ എസ് ഡബ്ല്യൂ സി എക്സി. എന്‍ജിനീയര്‍ കണ്ണന്‍ എസ് വെളിന്തറ, വിവിധ സംഘടന- രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur, Thalassery, News, Kerala, Minister, P Prasad, Minister P Prasad said that modern warehouses will be established in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia