Rain | മഴക്കെടുതി: അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാംപുകളിൽ എത്തിക്കണമെന്ന് മന്ത്രി കെ രാജൻ
Oct 15, 2023, 17:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴയാണ് നിലവിലേതെന്നും അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാംപുകളിൽ എത്തിക്കണമെന്നും മന്ത്രി കെ രാജൻ. സംസ്ഥാനത്ത് മഴ കഠിനം അല്ലെങ്കിലും തുടർച്ചയായി ഉണ്ടാകാനുള്ള സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടകം തന്നെ വിവിധ പ്രദേശങ്ങളിലായി 17 അഭയ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. 577 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. ഇവയിൽ 15 എണ്ണം നഗരത്തിലാണ്. കാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് കലക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
എയർപോർട് സമീപത്ത് 211 മി.മീറ്റർ മഴയും നഗരത്തിൽ 118 മി.മീറ്റർ മഴയും പെയ്‌തതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. കാലാവസ്ഥ പ്രവചനത്തിൽ ഒരു പ്രശ്‌നവും വന്നിട്ടില്ലെന്നും കേരളത്തിൽ ചിലപ്പോൾ കാലാവസ്ഥ പ്രവചനതീതമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Keywords: News, Malayalam News, Kerala News, Minister, Thiruvananthapuram News, Minister K Rajan about rain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

