Rain | മഴക്കെടുതി: അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാംപുകളിൽ എത്തിക്കണമെന്ന് മന്ത്രി കെ രാജൻ

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴയാണ് നിലവിലേതെന്നും അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാംപുകളിൽ എത്തിക്കണമെന്നും മന്ത്രി കെ രാജൻ. സംസ്ഥാനത്ത് മഴ കഠിനം അല്ലെങ്കിലും തുടർച്ചയായി ഉണ്ടാകാനുള്ള സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
Aster_MIMS

Rain | മഴക്കെടുതി: അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാംപുകളിൽ എത്തിക്കണമെന്ന് മന്ത്രി കെ രാജൻ

ഇതിനോടകം തന്നെ വിവിധ പ്രദേശങ്ങളിലായി 17 അഭയ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. 577 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. ഇവയിൽ 15 എണ്ണം നഗരത്തിലാണ്. കാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് കലക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

എയർപോർട് സമീപത്ത് 211 മി.മീറ്റർ മഴയും നഗരത്തിൽ 118 മി.മീറ്റർ മഴയും പെയ്‌തതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. കാലാവസ്ഥ പ്രവചനത്തിൽ ഒരു പ്രശ്‌നവും വന്നിട്ടില്ലെന്നും കേരളത്തിൽ ചിലപ്പോൾ കാലാവസ്ഥ പ്രവചനതീതമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Keywords: News, Malayalam News, Kerala News, Minister, Thiruvananthapuram News, Minister K Rajan about rain.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia