ADVERTISEMENT
ചേര്‍ത്തല: (www.kvartha.com 28.08.2021) ചേര്‍ത്തലയില്‍ മിനി ബസിനെയും ഡ്രൈവറെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഡ്രൈവര്‍ ചന്തിരൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ചെ കണിച്ചുകുളങ്ങര ബീച്ച് ജംഗഷനിലാണ് സംഭവം. തീ ആളി കത്തുന്നത് കണ്ട നാട്ടുകാരാണ് ചേര്‍ത്തല ഫയര്‍ ഫോഴ്സിലും അര്‍ത്തുങ്കല്‍ പൊലീസിലും വിവരമറിയിച്ചത്.
രാജീവന് വാഹനത്തിന്റെ ഏറ്റവും പുറകിലത്തെ സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു. ചെമ്മീന്‍ കമ്പനിയിലേക്ക് ദിവസവും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണിത്. ചന്തിരൂര്‍ സ്വദേശി അജിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Keywords: Cherthala, News, Kerala, Police, Bus, Burnt, Death, Driver, Minibus found burnt and driver dead
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

