നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറി ഇടിച്ച് അപകടം; ഒരു മരണം, ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
Mar 13, 2021, 12:08 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.03.2021) തിരുവനന്തപുരം കാരേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മിനി ലോറിയിലെ സഹായി പത്തനംതിട്ട ആറന്മുള സ്വദേശി ജോബിന്‍ (27) ആണ് മരിച്ചത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാട്ടാക്കടയിലേക്ക് പ്ലൈവുഡുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സുദീപിനെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Thiruvananthapuram, News, Kerala, Accident, Death, Injured, hospital, Mini lorry crashes into parked lorry; One death, One injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

