മുസ്ലിയാരങ്ങാടിയില്‍ മിനിലോറി ടാങ്കറിലും ചരക്ക് ലോറിയിലുമിടിച്ച് അപകടം; ദേശീയപാതയില്‍ 4 മണിക്കൂര്‍ ഗതാഗത തടസം
Aug 29, 2021, 08:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊണ്ടോട്ടി: (www.kvartha.com 29.08.2021) മുസ്ലിയാരങ്ങാടിയില്‍ നിയന്ത്രംവിട്ട മിനിലോറി ടാങ്കറിലും ചരക്ക് ലോറിയിലുമിടിച്ച് അപകടം. ശനിയാഴ്ച രാവിലെ 10.40 മണിയോടെ മുസ്ലിയാരങ്ങാടി ബസ് വെയ്റ്റിങ് ഷെഡിന് സമീപമായിരുന്നു സംഭവം. മലപ്പുറം ഭാഗത്തുനിന്ന് ചെങ്കല്‍ കയറ്റിവന്ന ലോറി ടാങ്കറിന് പിറകിലും തുടര്‍ന്ന് ചരക്ക് ലോറിയുടെ മധ്യഭാഗത്തും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മിനിലോറിയുടെ മുന്‍ഭാഗം പാടെ തകരുകയും ചരക്ക് ലോറിയുടെ മധ്യത്തിലെ വീല്‍സെറ്റും ക്രാങ്കുമെല്ലാം പൊട്ടുകയും ചെയ്തു. കാബിനില്‍ കുടങ്ങിയ മിനിലോറി ഡ്രൈവറെ പൊലീസും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നാല് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Keywords: News, Kerala, Accident, Injured, Police, Vehicles, Traffic, Mini lorry, Musliyarangadi, Mini lorry collides with tanker and cargo lorry at Musliyarangadi; 4 hour traffic jam on National Highway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

